Tuesday, December 21, 2010

ഇനി മലയാളം ഇ മെയിലുകള്‍ മൊബൈലിലും


ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക .
ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : (
ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )
ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )
സംശയം ഉള്ളവര്‍ ബന്ധപ്പെടുക ishaqvml@gmail.com,ishaqvml@in.com


Saturday, July 17, 2010

ഒത്തു പിടിച്ചാല്‍ മലയും പോരും...

Story Dated: 17 July 2010
(1) ഇര വല്ലതും കിട്ടുമോ? (2) ഉറുമ്പിന്റെ ശല്യം...ഒളിക്കാന്‍ ഇടമില്ലല്ലോ ! (3) കാലു വാരി നിലത്തടിച്ചല്ലോ...(4) ജീവന്‍ അപകടത്തിലായപ്പോള്‍ രക്ഷപ്പെടാനുള്ള അവസാന കുതിപ്പ് ..(5) & (6) പക്ഷെ വൈകിപ്പോയി,ഇനി അനിവാര്യമായ സത്യം, മരണം..
തൃക്കരിപ്പൂര്‍:കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ നമ്മോടു പലതും വിളിച്ചു പറയുന്നുണ്ട് ഈ ഉറുമ്പിന്‍കൂട്ടം. ഒന്നോ രണ്ടോ ഉറുമ്പുകള്‍ വന്നപ്പോള്‍ അവഗണിച്ച പുല്‍ച്ചാടി ഉറുമ്പിന്റെ സംഘ ബോധത്തിനു മുന്നില്‍ നിലം പരിശായി. ഉറുമ്പിന്റെ പോരാട്ടവും പുല്‍ചാടിയുടെ ചെറുത്തു നിപ്പും  ഒരു മണിക്കൂറോളം നീണ്ടു. തൃക്കരിപ്പൂര്‍ റസാ കോംപ്ലക്സിലെ കടവരാന്തയില്‍ നിന്ന്  ദൃശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തിയത് സഞ്ചാരി ബാബു. 
Source: http://trikarpurnews.com/demo/index.php?do=articles&id=950&catid=0

Tuesday, July 6, 2010

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ
 ലോക കപ്പിന്റെ ആകാശത്ത്
നീ വട്ടമിട്ട് പറന്നപ്പോള്‍
ഞാന്‍ സ്വപ്‌നം കണ്ടു
ആ സ്വര്‍ണക്കതിര്‍ കൊത്തിപ്പറക്കുന്നത്
വുവുലേസയുടെ ആരവങ്ങളെ അതിജയിച്ച്
സാംബാ താളം മുഴങ്ങുന്നത്
റോബീന്യോയും കക്കയും
ജബുലാനിയെ തലോടിത്തലോടി
വല നിറക്കുന്നത്

മരണ ഗ്രൂപ്പില്‍ തോല്‍വിയറിയാതെ
കുതിച്ചു കയറിയപ്പോള്‍
ഇനിയെല്ലാം എളുപ്പമെന്നു കരുതി
ചാട്ടുളി പോലെ പാഞ്ഞുകയറി
കളിതുടങ്ങും മുമ്പേ വലചലിപ്പിച്ച
റൊബീന്യോ, നീയെന്റെ പ്രതീക്ഷകള്‍
വാനോളമുയര്‍ത്തി

പക്ഷേ എല്ലാം ആ പകുതിയില്‍ തീര്‍ന്നു
മെലോ നീയെല്ലാം തകര്‍ത്തു
തോല്‍വിയേക്കാള്‍ എന്നെ കരയിച്ചത്
നിലത്തുവീണ എതിരാളിയെ നീ
ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയതാണ്
ഫുട്‌ബോള്‍ ജീവരക്തമായിക്കരുതുന്ന
ബ്രസീലിയന്‍ ജനതയെ നീ ഓര്‍ക്കണമായിരുന്നു
തോറ്റതവര്‍ ക്ഷമിക്കും,
സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതും
പക്ഷേ നിന്റെ ചവിട്ട്...

എങ്കിലും പ്രിയപ്പെട്ട ബ്രസീല്‍
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
അങ്കിള്‍ സാമിന്റെ തിട്ടൂരം ഭയക്കാതെ
ഇറാനൊപ്പം കൈകോര്‍ത്തവരില്‍
തുര്‍ക്കിക്കൊപ്പം നീ മാത്രമേ ഉണ്ടായിരുന്നുള്ളു
കളി തോല്‍ക്കും ജയിക്കും
പക്ഷേ ആണ്‍കുട്ടികളാവാന്‍ എല്ലാവര്‍ക്കുമാവില്ല

Tuesday, February 23, 2010

താമരക്കുമ്പിളിലെന്തുണ്ട്?

അവസാന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ലോഹ പുരുഷന്‍ രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങിയത്. ഇന്ദ്രപ്രസ്ഥത്തിലെ കേസരയിലൊന്നു കയറിപ്പറ്റാന്‍ രഥങ്ങള്‍ പലതും ഉരുട്ടി,  ചോര ഒരുപാട് ചിന്തി, അടവുകള്‍ കുറേ പയറ്റി. മിതവാദിയെ ഒരരുക്കാക്കി ഒരു വിധം ചെങ്കോല്‍ കൈപ്പിടിയിലൊതുങ്ങുമെന്നായപ്പോഴാണ് വിവേകമുള്ള ജനങ്ങള്‍ തണ്ടു ചീഞ്ഞ താമരയെ വേരോടെ പിഴുതെറിഞ്ഞത്. ഇനിയുമൊരങ്കത്തിനു ബാല്യമില്ലെന്നു തോന്നിയതുകൊണ്ടല്ല, യുവശിങ്കങ്ങളുടെ പടപ്പുറപ്പാടിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രഥയാത്രാ ഫെയിം പടിയിറങ്ങി  യത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പഴയ പി.ഡബ്ല്യു.ഡി മന്ത്രിയാണ് താമര വീണ്ടും വിരിയിക്കാനുള്ള സൂര്യനായി അവതരിച്ചിരിക്കുന്നത്. റോഡും തോടുമൊക്കെ നന്നാക്കി പരിചയമുള്ള എം.കോം ബിരുദധാരി തകര്‍ന്നടിഞ്ഞുകിടക്കുന്ന കാവിപ്പാര്‍ട്ടിയെ നന്നാക്കിയെടുക്കാനുള്ള പടപ്പുറപ്പാടിലാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ സമ്മേളനത്തിന് പുതിയ പരിഷ്‌കാരം കൊണ്ടുവന്നു. പഞ്ചനക്ഷത്ര ഹോട്ടലിനു പകരം നേതാക്കള്‍ ടെന്റുകളില്‍ കഴിയും. പക്ഷേ, പൂെനയില്‍ ആരോ എന്തോ പൊട്ടിച്ചപ്പോഴേക്കും ടെന്റുകളില്‍ കിടക്കാനിരുന്ന ധൈര്യമുള്ള നേതാക്കളൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു തന്നെ തിരിച്ചുകയറി. ചെലവു ചുരുക്കാനാണ് ടെന്റ് കെട്ടിയതെങ്കിലും പണം ഹോട്ടല്‍ താമസത്തിനേക്കാള്‍ രണ്ടിരട്ടി ചെലവായെന്ന് അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്. രാഷ്ട്രീയക്കാരനാവുന്നതിനു മുമ്പേ വ്യവസായിയായിരുന്ന കാവിനേതാവ് മുസ്‌ലിംകള്‍ക്കു മുന്നില്‍ പുതിയ ഡീല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം വേണോ, പള്ളി വേണോ എന്നാണ് ചോദ്യം. രാമക്ഷേത്രം കെട്ടാന്‍ കൈയാളായി മുസ്‌ലിംകള്‍ കൂടെ നിന്നോണം; ഇല്ലെങ്കില്‍ കാച്ചിക്കള യും എന്നതാണ് സ്‌റ്റൈല്‍. താമര വീണ്ടും മുളപ്പിച്ചെടുക്കാ ന്‍ വര്‍ഗീയതയുടെ ചെളിയല്ലാതെ പുതിയ സൂര്യന്റെ കൈയിലും കൂടുതലൊന്നുമില്ല എന്ന കാര്യം ഔദ്യോഗികമായി അധികാരമേറ്റെടുക്കും മുമ്പേ തന്നെ പൊതുജനത്തിനു ബോധ്യമായി.

ഫെബ്രുവരി 20ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

Wednesday, October 21, 2009

ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7







ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.

വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.

എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.

മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.

ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.

ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.

മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.

അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.

ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.

സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.

വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.

മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.

സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.

ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.

യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.

ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.

അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.

എ.എസ്.

http://www.mathrubhumi.com/story.php?id=61381

Saturday, September 19, 2009

തരൂരും കന്നുകാലി മൂരാച്ചികളും

കോട്ടും സൂട്ടുമഴിച്ച് ഖദറും പാളത്താറുമുടുക്കുമ്പോള്‍ ഇത്ര വലിയ പുലിവാലാകുമെന്ന് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പാവം തരൂര്‍ സ്വപ്‌നേപി നിനച്ചു കാണില്ല. ഒരു മാസക്കാലം വെയിലു കൊണ്ടാല്‍ ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് സുഖമായി വാഴാമെന്നായിരുന്നു മോഹം. ഹോട്ടല്‍ ബില്ലൊക്കെ ഉസ്്താദുല്‍ അസാതീദായ ഇസ്രായേല്‍ അടച്ചോളും. ജീവിതത്തില്‍ ഭൂരിഭാഗം ഇന്ത്യയ്ക്കു പുറത്തു കഴിഞ്ഞ തരൂരിന് ഒല്‍പം തൊലി കറുത്ത ദരിദ്രാനാരായണന്‍മാരായ ഇന്ത്യക്കാരെ കാണുമ്പോള്‍ കന്നുകാലികളെന്നു തോന്നുക സ്വാഭാവികം. പക്ഷേ ഈ കന്നുകാലികളൊക്കെ കൂടി ഒന്നിച്ചമറിയാല്‍ ഇരിക്കുന്ന കസേര തെറിക്കുമെന്ന കാര്യം ഹാഫ് സായിപ്പ് മറന്നു. സ്വന്തം കസേര മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ അടിത്തറ കൂടി ഇളകുമെന്നു തോന്നിയപ്പോഴാണ് മേലാളന്മാര്‍ ഇടപെട്ടത്. തല്‍ക്കാലം മാപ്പു പറഞ്ഞു കൈച്ചലായി. ചില്ലുമേടയിരുന്ന് ട്വിറ്ററിലൂടെ കല്ലെറിയുമ്പോള്‍ ഇത് യു.എന്‍ അല്ല ജനാധിപത്യ ഇന്ത്യയാണെന്ന ഓര്‍ത്താല്‍ കൂടുതല്‍ മാപ്പ് പറച്ചിലുകള്‍ ഒഴിവാക്കാം. 

Thursday, July 9, 2009

വിന്‍ഡോസിനു വെല്ലുവിളിയായി ഗൂഗ്‌ള്‍ ഓപ്പറേറ്റിങ്‌ സിസ്റ്റം


വാഷിങ്‌ടണ്‍: സെര്‍ച്ച്‌ എന്‍ജിനിലൂടെ സൈബര്‍ ലോകത്തെ കീഴടക്കിയ ഗൂഗ്‌ള്‍ കമ്പനി ഓപ്പറേറ്റിങ്‌ സിസ്റ്റവുമായി രംഗത്തെത്തുന്നു. ഗൂഗ്‌ള്‍ ക്രോം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസിനു കനത്ത വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാ ണ്‌. വെബിനു പ്രധാന്യം നല്‍കുന്ന പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റം ആദ്യഘട്ടത്തില്‍ നെറ്റ്‌ബുക്കുകളെ (വെബ്‌ ബ്രൗസിങിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ലാപ്‌ടോപ്പുകള്‍) ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കുന്നതെന്നും ഗൂഗിള്‍ വക്താക്കള്‍ അറിയിച്ചു.
ഗൂഗ്‌ള്‍ ക്രോം എന്ന ബ്രൗസറിനു പിന്നാലെയാണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം വികസിപ്പിക്കുന്നത്‌. ലളിതവും ചുരുങ്ങിയ വലുപ്പവുമുള്ള ക്രോമിന്റെ സോഴ്‌സ്‌ കോഡ്‌ ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കള്‍ക്കു ലഭ്യമാവും. ഗൂഗ്‌ള്‍ ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‌ബുക്കുകള്‍ 2010 മധ്യത്തോടെ വിപണിയിലിറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വെബ്‌ ഇല്ലാത്ത സമയത്താണ്‌ നിലവിലെ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങള്‍ വികസിപ്പിച്ചെടുത്തതെന്നും എല്ലാം വെബിലേക്കു മാറിയ പുതിയ ലോകത്ത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തി ല്‍ പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്നും ഗൂഗ്‌ള്‍ പറയുന്നു.
ലാളിത്യം, വേഗത, സുരക്ഷ എന്നിവയാണത്രെ പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ മുദ്രാവാക്യങ്ങള്‍. ലിനക്‌സിന്റെ ചട്ടക്കൂടിലാണ്‌ പുതിയ ഒ.എസ്‌ രംഗത്തെത്തു ന്നത്‌.