Tuesday, March 10, 2015

ഫോട്ടോഷോപ്പിലെ ണ്ട പ്രശ്‌നം പരിഹരിക്കാം

ഫോട്ടോഷോപ്പില്‍ മലയാളം ടെക്സ്റ്റ് ഉപയോഗിക്കുമ്പോള്‍ 'ണ്ട' വരാത്തത് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇത് പരിഹരിക്കാന്‍ വിദഗ്ധര്‍ പല വഴികളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഏറ്റവും നല്ലതെന്ന് തോന്നിയ ഒരു വഴിയാണ് താഴെ പറയുന്നത്‌

 

1. മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം:  ( മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് http://goo.gl/tIfNb ) ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.

2. യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌(
(Typeit Download Link >http://goo.gl/fFcnN ) ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്തതിനു ശേഷം( ടൈപ്പ് ഇറ്റിനകത്തു നിന്ന്‌
 കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും) ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. 


3. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.