Saturday, July 17, 2010

ഒത്തു പിടിച്ചാല്‍ മലയും പോരും...

Story Dated: 17 July 2010
(1) ഇര വല്ലതും കിട്ടുമോ? (2) ഉറുമ്പിന്റെ ശല്യം...ഒളിക്കാന്‍ ഇടമില്ലല്ലോ ! (3) കാലു വാരി നിലത്തടിച്ചല്ലോ...(4) ജീവന്‍ അപകടത്തിലായപ്പോള്‍ രക്ഷപ്പെടാനുള്ള അവസാന കുതിപ്പ് ..(5) & (6) പക്ഷെ വൈകിപ്പോയി,ഇനി അനിവാര്യമായ സത്യം, മരണം..
തൃക്കരിപ്പൂര്‍:കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ നമ്മോടു പലതും വിളിച്ചു പറയുന്നുണ്ട് ഈ ഉറുമ്പിന്‍കൂട്ടം. ഒന്നോ രണ്ടോ ഉറുമ്പുകള്‍ വന്നപ്പോള്‍ അവഗണിച്ച പുല്‍ച്ചാടി ഉറുമ്പിന്റെ സംഘ ബോധത്തിനു മുന്നില്‍ നിലം പരിശായി. ഉറുമ്പിന്റെ പോരാട്ടവും പുല്‍ചാടിയുടെ ചെറുത്തു നിപ്പും  ഒരു മണിക്കൂറോളം നീണ്ടു. തൃക്കരിപ്പൂര്‍ റസാ കോംപ്ലക്സിലെ കടവരാന്തയില്‍ നിന്ന്  ദൃശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തിയത് സഞ്ചാരി ബാബു. 
Source: http://trikarpurnews.com/demo/index.php?do=articles&id=950&catid=0

Tuesday, July 6, 2010

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ

പ്രിയപ്പെട്ട കാനറിപ്പക്ഷികളേ
 ലോക കപ്പിന്റെ ആകാശത്ത്
നീ വട്ടമിട്ട് പറന്നപ്പോള്‍
ഞാന്‍ സ്വപ്‌നം കണ്ടു
ആ സ്വര്‍ണക്കതിര്‍ കൊത്തിപ്പറക്കുന്നത്
വുവുലേസയുടെ ആരവങ്ങളെ അതിജയിച്ച്
സാംബാ താളം മുഴങ്ങുന്നത്
റോബീന്യോയും കക്കയും
ജബുലാനിയെ തലോടിത്തലോടി
വല നിറക്കുന്നത്

മരണ ഗ്രൂപ്പില്‍ തോല്‍വിയറിയാതെ
കുതിച്ചു കയറിയപ്പോള്‍
ഇനിയെല്ലാം എളുപ്പമെന്നു കരുതി
ചാട്ടുളി പോലെ പാഞ്ഞുകയറി
കളിതുടങ്ങും മുമ്പേ വലചലിപ്പിച്ച
റൊബീന്യോ, നീയെന്റെ പ്രതീക്ഷകള്‍
വാനോളമുയര്‍ത്തി

പക്ഷേ എല്ലാം ആ പകുതിയില്‍ തീര്‍ന്നു
മെലോ നീയെല്ലാം തകര്‍ത്തു
തോല്‍വിയേക്കാള്‍ എന്നെ കരയിച്ചത്
നിലത്തുവീണ എതിരാളിയെ നീ
ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയതാണ്
ഫുട്‌ബോള്‍ ജീവരക്തമായിക്കരുതുന്ന
ബ്രസീലിയന്‍ ജനതയെ നീ ഓര്‍ക്കണമായിരുന്നു
തോറ്റതവര്‍ ക്ഷമിക്കും,
സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതും
പക്ഷേ നിന്റെ ചവിട്ട്...

എങ്കിലും പ്രിയപ്പെട്ട ബ്രസീല്‍
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
അങ്കിള്‍ സാമിന്റെ തിട്ടൂരം ഭയക്കാതെ
ഇറാനൊപ്പം കൈകോര്‍ത്തവരില്‍
തുര്‍ക്കിക്കൊപ്പം നീ മാത്രമേ ഉണ്ടായിരുന്നുള്ളു
കളി തോല്‍ക്കും ജയിക്കും
പക്ഷേ ആണ്‍കുട്ടികളാവാന്‍ എല്ലാവര്‍ക്കുമാവില്ല