മറ്റുള്ളവര്‍ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത് ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ് ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന് എന്ത് നാളെ. നാളെ നാളെ എന്ന് നീട്ടി പത്തിരുപത് വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ് നേടുന്നത്? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ...
നാളെ ജീവിക്കാം എന്ന സ്വപ്‌നവുമായി, ഗള്‍ഫില്‍ കഴിയുന്നവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത് ജീവിതത്തിന്റെ പച്ചപ്പുകളോ ഒറ്റപ്പെട്ടവന്റെ വ്യഥകളോ...? നാല്‍പ്പതാം വയസ്സില്‍ ഗള്‍ഫിനോട് വിടപറഞ്ഞ് നാട്ടിലെത്തിയവര്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചു വരുന്ന ഫലിതം.
വര്‍ങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്റെ മിച്ചം സ്വന്തം പേരിലൊരു കോണ്‍ക്രീറ്റ് കൊട്ടാരം മാത്രം. വയസ്സു കാലത്ത് കോണ്‍ക്രീറ്റ് കൊട്ടാരത്തില്‍ മലര്‍ന്നു കിടന്ന് പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി അയാള്‍ ചോദിക്കുന്നു..
എവിടെയെനിക്ക് ജീവിതം....?
അത് കേള്‍ക്കാന്‍, അതിന്റെ തീക്ഷ്‌ണതയേറ്റു വാങ്ങി പകരം മനസ്സില്‍ സ്‌നേഹത്തിന്റെ അമൃത് പൊഴിക്കാന്‍ മക്കളുണ്ടാവുമോ അരികില്‍...?
ഒരു പക്ഷേ ഭാര്യയുണ്ടായേക്കാം, ദീര്‍ഘനിശ്വസമുതിര്‍ത്തു കൊണ്ട് ഒരു തൂവല്‍ സ്‌പര്‍ശത്തിന്റെ സാന്ത്വനവുമായി... ആ നേരം ഭര്‍ത്താവിനോടായി അവരും മൂകമായി ചോദിക്കും..
ഇക്കണ്ട കാലം മുഴുക്കെ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട് നിങ്ങളെന്താണെനിക്കു തന്നത്..? കണ്ണീരില്‍ കുതിര്‍ന്ന കുറേ അക്ഷരങ്ങളല്ലാതെ...?
Wednesday, November 12, 2008
Subscribe to:
Post Comments (Atom)
അവസാനിക്കാത്ത പ്രവാസ കടങ്കഥകള്‍.
ReplyDeleteസത്യം മാഷെ
ReplyDeleteഎല്ലാര്‍ക്കും അറിയാം എന്നാല്‍ ആരും പറയാത്ത ഒരു വല്യ സത്യം .
ReplyDeleteഎന്തു ചെയ്യും സുഹൃത്തെ, ഗള്‍ഫുകാര്‍ ഗള്‍ഫിലും നാട്ടിലും പ്രവാസികള്‍തന്നെ. ഇന്ത്യയുടെ പാസ്പോര്‍ട്ടുണ്ടെങ്കിലും ഇന്ത്യയില്‍ വോട്ടു ചെയ്യാന്‍ പോലും അവകാശമില്ല. ഒരുപാടു പെട്ടികള്‍ കൊണ്ടുവന്നാലും പെട്ടിയില്‍ കയറിവന്നാലും ഗള്‍ഫുകാരന്‍ മൂരാച്ചി തന്നെ.
ReplyDeleteഎന്തിനാ വെറുതെ കരയിപ്പിക്കുന്നത്
ReplyDeleteThis comment has been removed by the author.
ReplyDelete