Saturday, November 15, 2008

പുരുഷ ഗര്‍ഭിണി

അമേരിക്ക: `പുരുഷ ഗര്‍ഭിണി' രണ്ടാമത്തെ
പ്രസവത്തിനു തയ്യാറെടുക്കുന്നു


വാഷിങ്‌ടണ്‍: കഴിഞ്ഞ ജൂണില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി ലോകത്തെ അതിശയിപ്പിച്ച അമേരിക്കക്കാരന്‍ തോമസ്‌ ബീറ്റി അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നു. എ.ബി.സി ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണു 34കാരനായ ബീറ്റി പ്രഖ്യാപനം നടത്തിയത്‌. പെണ്ണായി ജനിച്ച ബീറ്റി ലിംഗമാറ്റ ശസ്‌ത്രക്രിയ വഴിയാണു പുരുഷനായത്‌. എന്നാല്‍, സത്രീ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ബീറ്റി നിലനിര്‍ത്തിയിരുന്നു. അടുത്ത പ്രസവം ജൂണില്‍ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോവുന്നെന്നും ബീറ്റി പറഞ്ഞു.
ഹവായിയില്‍ ജനിച്ച ട്രേസി ലഗോന്‍ഡിനാണ്‌ 20ാമത്തെ വയസ്സില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ വഴി തോമസ്‌ ബീറ്റി ആയത്‌. നാലുവര്‍ഷം മുമ്പു നാന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത ബീറ്റി വേറൊരാളില്‍ നിന്നു ബീജം ദാനമായി സ്വീകരിച്ചാണു ഗര്‍ഭം ധരിച്ചത്‌. ആദ്യ പ്രസവം സാധാരണരീതിയിലായിരുന്നു.

10 comments:

  1. ഈയാഴ്ചയിലെ തന്തെം കുഞ്ഞും..:)

    ReplyDelete
  2. പിന്നെ ഇയാളെന്തിന് ആണായി. ലവൾക്ക് പെണ്ണായി പെറ്റാ പോരായിരുന്നോ...

    ReplyDelete
  3. ഇവന് (അതോ ഇവളോ ) എന്തിന്‍റെ സൂക്കേടാ ???

    ReplyDelete
  4. കലികാല കാഴ്ചകള്‍ !

    ReplyDelete
  5. മാധ്യമശ്രദ്ധ കിട്ടുമെങ്കില്‍ ആത്മഹത്യ ചെയ്യാനും മടിക്കാത്ത കാലമാണ്‌.

    ReplyDelete
  6. കാലത്തിന്റ്റെ ഓരോ തമാശക്കള്‍

    ReplyDelete

നിങ്ങള്‍ പറയൂ...