Saturday, September 19, 2009
തരൂരും കന്നുകാലി മൂരാച്ചികളും
കോട്ടും സൂട്ടുമഴിച്ച് ഖദറും പാളത്താറുമുടുക്കുമ്പോള്‍ ഇത്ര വലിയ പുലിവാലാകുമെന്ന് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പാവം തരൂര്‍ സ്വപ്നേപി നിനച്ചു കാണില്ല. ഒരു മാസക്കാലം വെയിലു കൊണ്ടാല്‍ ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് സുഖമായി വാഴാമെന്നായിരുന്നു മോഹം. ഹോട്ടല്‍ ബില്ലൊക്കെ ഉസ്്താദുല്‍ അസാതീദായ ഇസ്രായേല്‍ അടച്ചോളും. ജീവിതത്തില്‍ ഭൂരിഭാഗം ഇന്ത്യയ്ക്കു പുറത്തു കഴിഞ്ഞ തരൂരിന് ഒല്പം തൊലി കറുത്ത ദരിദ്രാനാരായണന്‍മാരായ ഇന്ത്യക്കാരെ കാണുമ്പോള്‍ കന്നുകാലികളെന്നു തോന്നുക സ്വാഭാവികം. പക്ഷേ ഈ കന്നുകാലികളൊക്കെ കൂടി ഒന്നിച്ചമറിയാല്‍ ഇരിക്കുന്ന കസേര തെറിക്കുമെന്ന കാര്യം ഹാഫ് സായിപ്പ് മറന്നു. സ്വന്തം കസേര മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ അടിത്തറ കൂടി ഇളകുമെന്നു തോന്നിയപ്പോഴാണ് മേലാളന്മാര് ഇടപെട്ടത്. തല്ക്കാലം മാപ്പു പറഞ്ഞു കൈച്ചലായി. ചില്ലുമേടയിരുന്ന് ട്വിറ്ററിലൂടെ കല്ലെറിയുമ്പോള്‍ ഇത് യു.എന്‍ അല്ല ജനാധിപത്യ ഇന്ത്യയാണെന്ന ഓര്‍ത്താല്‍ കൂടുതല്‍ മാപ്പ് പറച്ചിലുകള്‍ ഒഴിവാക്കാം.
Subscribe to:
Post Comments (Atom)
It was just a joke.
ReplyDelete