പ്രിയപ്പെട്ട കാനറിപ്പക്ഷികളേ
ലോക കപ്പിന്റെ ആകാശത്ത്
നീ വട്ടമിട്ട് പറന്നപ്പോള്‍
ഞാന്‍ സ്വപ്‌നം കണ്ടു
ആ സ്വര്‍ണക്കതിര്‍ കൊത്തിപ്പറക്കുന്നത്
വുവുലേസയുടെ ആരവങ്ങളെ അതിജയിച്ച്
സാംബാ താളം മുഴങ്ങുന്നത്
റോബീന്യോയും കക്കയും
ജബുലാനിയെ തലോടിത്തലോടി
വല നിറക്കുന്നത്
മരണ ഗ്രൂപ്പില്‍ തോല്‍വിയറിയാതെ
കുതിച്ചു കയറിയപ്പോള്‍
ഇനിയെല്ലാം എളുപ്പമെന്നു കരുതി
ചാട്ടുളി പോലെ പാഞ്ഞുകയറി
കളിതുടങ്ങും മുമ്പേ വലചലിപ്പിച്ച
റൊബീന്യോ, നീയെന്റെ പ്രതീക്ഷകള്‍
വാനോളമുയര്‍ത്തി
പക്ഷേ എല്ലാം ആ പകുതിയില്‍ തീര്‍ന്നു
മെലോ നീയെല്ലാം തകര്‍ത്തു
തോല്‍വിയേക്കാള്‍ എന്നെ കരയിച്ചത്
നിലത്തുവീണ എതിരാളിയെ നീ
ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയതാണ്
ഫുട്‌ബോള്‍ ജീവരക്തമായിക്കരുതുന്ന
ബ്രസീലിയന്‍ ജനതയെ നീ ഓര്‍ക്കണമായിരുന്നു
തോറ്റതവര്‍ ക്ഷമിക്കും,
സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതും
പക്ഷേ നിന്റെ ചവിട്ട്...
എങ്കിലും പ്രിയപ്പെട്ട ബ്രസീല്‍
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
അങ്കിള്‍ സാമിന്റെ തിട്ടൂരം ഭയക്കാതെ
ഇറാനൊപ്പം കൈകോര്‍ത്തവരില്‍
തുര്‍ക്കിക്കൊപ്പം നീ മാത്രമേ ഉണ്ടായിരുന്നുള്ളു
കളി തോല്‍ക്കും ജയിക്കും
പക്ഷേ ആണ്‍കുട്ടികളാവാന്‍ എല്ലാവര്‍ക്കുമാവില്ല
Tuesday, July 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...