ഒരുദിവസം പണമുള്ള കുടുംബത്തിലെ പിതാവ് മകനെയും കൂട്ടി പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുന്നു എന്നു കാട്ടിക്കൊടുക്കാന്‍ പുറപ്പെട്ടു. വളരെ ദരിദ്രരായ ഒരു കുടുംബത്തിന്റെ കൃഷിയിടത്തില്‍ അവര്‍ കുറച്ചുദിവസം ചെലവിട്ടു. തിരിച്ചു വരമ്പോള്‍ പിതാവ് മകനോട് ചോദിച്ചു.
എങ്ങനെയുണ്ടായിരുന്നു യാത്ര...
വളരെ നന്നായിരുന്നു അഛാ..
പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നു നീ മനസ്സിലാക്കിയോ..?
ഉം.. മകന്‍ മൂളി.
പറയൂ.. എന്താണ് നീ ഈ യാത്രയില്‍ നിന്ന് മനസ്സിലാക്കിയത് ? പിതാവ് ചോദിച്ചു.
മകന്‍ പറഞ്ഞു
' നമുക്ക് ഒരു നായയേയുള്ളു.. അവര്‍ക്ക് നാല് നായ്‌ക്കളുണ്ട്.
നമുക്ക് തോട്ടത്തിന്റെ മധ്യത്തിലെത്തുന്ന ഒരു കുളമുണ്ട്. അവരുടെ അരുവിക്ക് അറ്റമില്ല.
നമ്മുടെ തോട്ടത്തില്‍ വിദേശനിര്‍മിത വിളക്കുകളുണ്ട്, എന്നാല്‍ അവരുടെ രാത്രികള്‍ക്ക് പ്രകാശം ചൊരിയുന്നത് നക്ഷത്രങ്ങളാണ്.
നമുക്ക് സേവ ചെയ്യാന്‍ വേലക്കാരുണ്ട്. അവര്‍ മറ്റുള്ളവരെ സേവിക്കുകയാണ്.
നമുക്ക് വേണ്ട ഭക്ഷണം നാം വാങ്ങുന്നു. അവര്‍ അത് സ്വന്തമായി വളര്‍ത്തിയുണ്ടാക്കുന്നു.
നമ്മുടെ സ്വത്ത് സംരക്ഷിക്കാന്‍ മതിലുകളുണ്ട്. അവരെ സംരക്ഷിക്കാന്‍ സുഹൃത്തുക്കളും.'
മകന്റെ മറുപടികേട്ട് പിതാവ് സ്‌തബ്ധനായി നിന്നു.
മകന്‍ പറഞ്ഞു, ' നാം എത്ര ദരിദ്രരാണെന്നു മനസ്സിലാക്കിത്തന്നതിന് നന്ദി അഛാ'
Sunday, October 12, 2008
Subscribe to:
Post Comments (Atom)
നന്നായിരിക്കുന്നു.
ReplyDeleteതിരിച്ചറിവുകൾ.
ReplyDeleteനന്നായിരിക്കുന്നു :)
ഈ നിരീക്ഷണങ്ങള്‍ നന്നായി...ആ ചിത്രം സോ നൈസ്...
ReplyDeleteതിരിച്ചറിവുകള്‍. :)
ReplyDeleteചിന്തക്ക് ഇടം നല്‍കിയ പോസ്റ്റ്,
ReplyDeleteആശംസകള്‍..
ചിന്തിപ്പിച്ച പോസ്റ്റ്..
ReplyDeleteനല്ല ഇഷ്ടായി..
ആത്മാവിൽ ദരിദ്രരായവർ....
ReplyDeleteനമുക്ക് ലഭിച്ചതിന് ദൈവത്തിനോട് നന്ദി പറയാം... കുടിലിലെ സമാധാനം എന്തായാലും കൊട്ടാരത്തില്‍ കിട്ടില്ല.
ReplyDeleteസന്മനസ്സുള്ളവര്‍ക്ക്...
ReplyDeleteനല്ല കഥ.