നിക്കറിന്റെ പോക്കറ്റില്‍ മദ്യക്കുപ്പിയുമായി പോകുന്നതിനിടെ മത്തായി കല്ലില്‍ത്തട്ടി വീണു. കാലില്‍ എന്തോ ഒലിക്കുന്നതു കണ്ട മത്തായി ദൈവത്തിനോട്: ''ദൈവമേ, ഒലിക്കുന്നതു രക്തമായിരിക്കേണമേ.''
മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മത്തായിയെ പോലിസ് പിടിച്ചു. നന്നായി വിരട്ടിയ ശേഷം എസ്.ഐ പറഞ്ഞു: '' നിന്റെ മുഖം ഇനി കാണാന്‍ ഇടവരരുത്''. മത്തായിയുടെ മറുപടി: ''നടക്കില്ല സാറേ, നമ്മള്‍ ഒരേ ഷാപ്പിലെ പറ്റുകാരാ''.
മത്തായി മദ്യപിക്കുന്നതിനിടെ ഈച്ച മദ്യത്തില്‍ വീണു. മത്തായി അതിനെ വിരലിലെടുത്ത് ആക്രോശിച്ചു: '' തുപ്പെടാ ഈച്ചേ, കുടിച്ചതു തുപ്പെടാ''
മത്തായിയെ ഭാര്യ ഷാപ്പിലെത്തി പിടികൂടി. ഭര്‍ത്താവ് കുടിച്ചു കൊണ്ടിരുന്ന സാധനം ഒന്നു രുചിച്ചുകൊണ്ട് അവര്‍ പറഞ്ഞു: '' ഈ വൃത്തികെട്ട സാധനം എന്തിനാ മനുഷ്യാ കുടിക്കുന്നത്''. മത്തായി: '' ഞാന്‍ ഒറ്റയ്‌ക്കു സുഖിക്കുന്നെന്നല്ലായിരുന്നോടീ നിന്റെ പരാതി, അതിപ്പോള്‍ തീര്‍ന്നല്ലോ''.
പാതിരാത്രിയില്‍ കുടിച്ചു ലക്കില്ലാതെ വരുന്ന മത്തായിയെ പേടിപ്പിക്കാന്‍ ഭാര്യ യക്ഷിയുടെ വേഷം കെട്ടി. മത്തായി വന്നതും മുമ്പോട്ടു ചാടിക്കൊണ്ട് പറഞ്ഞു: '' ഞാനാ രക്ത യക്ഷി, രാത്രി വൈകി വരുന്നവര്‍ എനിക്കുള്ളതാ''
മത്തായി: ''ഗ്ലാഡ് റ്റു മീറ്റ് യു.. നിന്റെ ചേച്ചിയേയാ ഞാന്‍ കെട്ടിയിരിക്കുന്നത്''
അച്ചന്‍ മത്തായിയോട്: ''മത്തായീ, നീ കുടിച്ചിട്ടാണോ പള്ളിയില്‍ വന്നത്?''
മത്തായി: ''വെള്ളം മാത്രമേ കുടിച്ചുള്ളൂ അച്ചോ''
അച്ചന്‍: '' പിന്നെന്താ നിന്നെ മദ്യം മണക്കുന്നത്?''
മത്തായി: '' ദൈവമേ അങ്ങ് വെള്ളം വീണ്ടും വീഞ്ഞാക്കിയോ?''
മത്തായി ദിവസവും മൂന്നു കുപ്പി മദ്യം ഒരുമിച്ചു വാങ്ങിയ ശേഷമാണ് അടി തുടങ്ങുന്നത്. ബാര്‍ അറ്റന്റര്‍ കാര്യം തിരക്കി. ''മൂന്നു കുപ്പിയില്‍ ഒന്നെനിക്കും, മറ്റ് രണ്ടെണ്ണം ഗള്‍ഫിലുള്ള എന്റെ സഹോദരന്മാര്‍ക്കും വേണ്ടിയാ ഞാന്‍ കുടിക്കുന്നത്''
ഓരോ കുപ്പിയില്‍ നിന്നും മാറിമാറി കുപ്പിയില്‍ വീഴ്‌ത്തിയായിരുന്നു മത്തായിയുടെ സുരപാനം. ഒരു ദിവസം മൂന്നിനു പകരം രണ്ടു കുപ്പി മാത്രമാണ് മത്തായി വാങ്ങിയത്. ബാര്‍ അറ്റന്റര്‍ പറഞ്ഞു: '' അങ്ങയുടെ ഒരു സഹോദരന്‍ മരിച്ചുപോയല്ലേ? എന്റെ അനുശോചനം''
മത്തായിയുടെ മറുപടി:'' ആരും മരിച്ചിട്ടില്ല, ഞാന്‍ കുടിനിര്‍ത്തി, പക്ഷേ അനിയന്‍മാര്‍ നിര്‍ത്തിയിട്ടില്ല''
Tuesday, October 28, 2008
Subscribe to:
Post Comments (Atom)
രസകരമായ പോസ്റ്റ്, കൂടെ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തീരെ സാധ്യതയില്ലാത്ത ഹെഡ്ഡിംഗും അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പോസ്റ്റ് അതിമനോഹരമാക്കാമായിരുന്നു.
ReplyDeleteethu swantham aano. munpe etho magizinete pageil ee kathayumaulla pdf forward aayi kittiyirunnu
ReplyDeleteഇതെല്ലാം മുൻപ് കേട്ടിട്ടുള്ളവയാണ് . എങ്കിലും ഈ തമാശകളുടെ രസം പോകില്ല
ReplyDeletekettu pazhakiyathanengilum veendum vayikkumbol oru rasamundto
ReplyDelete