( ഒരു മരണവീട്ടിലെ സംഭാഷണത്തില്‍ നിന്ന്)
ചോദ്യം: ചേട്ടത്തിയുടെ മക്കളൊക്കെ അമേരിക്കയില്‍ നിന്ന് എത്തിയോ?
ഉത്തരം: ഇല്ല, ആരും വരില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ചോ: പിന്നെയാരാ അടുത്തിരുന്ന് കരയുന്ന സ്‌ത്രീകളൊക്കെ
ഉ: അത് 'ഓള്‍വേയ്‌സ്' ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്റ്റാഫാണ്. ഈ പ്രോഗ്രാം ഞങ്ങളാണ് നടത്തുന്നത്.
ചോ: പ്രോഗ്രാമോ?
ഉ: അതേ സര്‍, വിവാഹവും മരണവുമടക്കം ആളുകൂടുന്ന എല്ലാ ചടങ്ങും ഞങ്ങള്‍ക്ക് പ്രോഗ്രാമാണ്. പ്രോഗ്രാം കളര്‍ഫുള്ളാക്കാന്‍ എത്രപേരെ വേണമെങ്കിലും ഇറക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇവിടെയിപ്പോള്‍ നൂറുപേരെ ഇറക്കിയിട്ടുണ്ട്.
ചോ: ആരാണ് നിങ്ങളെ ഇത് ഏല്‍പ്പിച്ചത്
ഉ: അവരുടെ മക്കളാണ് സര്‍. അമേരിക്കയില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി കഴിഞ്ഞ വര്‍ഷമാണ് അവര്‍ ഞങ്ങളുടെ സേവനത്തിന് രജിസ്റ്റര്‍ ചെയ്‌തത്.
ചോ: കഴിഞ്ഞ വര്‍ഷം അതിന് ചേട്ടത്തിക്ക് അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ?
ഉ: ഉണ്ടാവണമെന്നില്ല സര്‍. 60 വയസ്സുകഴിഞ്ഞവരെയൊക്കെ നേരത്തേ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിപ്പോ ഞങ്ങള്‍ക്ക് നന്നായി ഓര്‍ഗനൈസ് ചെയ്യാനുള്ള സമയം കിട്ടി.
ചോ: എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത്?
ഉ: വിവരമറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ മൊബൈല്‍ മോര്‍ച്ചറി എത്തിച്ചു. മരണവിവരം അറിയിക്കാന്‍ അമ്പതോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചു. പന്തല്‍, വീഡിയോ കവറേജ്, ഫോട്ടോ, മൈക്ക്, കരയാനും മറ്റുമുള്ള ആളുകള്‍ ഇതൊക്കെ ഞങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്. ഒറ്റയ്‌ക്ക് താമസിക്കുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇത്രയും സൗകര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുമോ സര്‍.
ചോ: അവരുടെ ഭാഗ്യം. ആട്ടെ, ഇനിയെന്താ അടുത്ത പരിപാടി?
ഉ: വിലാപയാത്രയാണ് സര്‍, നൂറു കാറുകള്‍ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്.
ചോ: ഇതിനൊക്കെ വലിയ തുക ഫീസ് വരില്ലേ?
ഉ: തുച്ഛം സര്‍. മൂന്നു പെണ്‍മക്കളും അവരുടെ ഫാമിലി മെമ്പേഴ്‌സും അമേരിക്കയില്‍ നിന്ന് വന്നിട്ടുപോവാന്‍ കാശെത്രയാവും. അതിന്റെ നാലിലൊന്നുപോലും ഞങ്ങളുടെ ഫീസ് വരില്ല. കഷ്ടപ്പാടുമില്ല. ഇന്റര്‍നെറ്റ് വഴി ഈ പ്രോഗ്രാം അവര്‍ അമേരിക്കയില്‍ നിന്ന കണ്ടുകൊണ്ടിരിക്കുകയുമാണ് സര്‍.
ചോ: നന്നായി, ചേട്ടത്തി തലചുറ്റി വീണ് മരിച്ചപ്പോള്‍ തന്നെ നിങ്ങള്‍ എങ്ങനെ വിവരമറിഞ്ഞു?
ഉ: അതാണ് സര്‍ ഞങ്ങളുടെ സര്‍വീസ്. രജിസ്‌റ്റര്‍ ചെയ്‌തതു മുതല്‍ ഈ വീട് ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവിടെ ഒരീച്ച അനങ്ങിയാല്‍പ്പോലും ഞങ്ങള്‍ക്ക് വിവരം ലഭിക്കും.
ചോ: അപ്പോള്‍ ചേട്ടത്തിയുടെ മരണത്തിനായി നിങ്ങള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണെന്നാണോ?
ഉ: സംശയമെന്ത് സര്‍, ചേട്ടത്തിയെ മാത്രമല്ല, കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നൂറുകണക്കിനാളുകളെ അവര്‍ പോലുമറിയാതെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. (60 കഴിഞ്ഞ ചോദ്യകര്‍ത്താവ് പിന്നീടൊന്നും ഉരിയാടാതെ സംഭ്രമിച്ച് നാലുചുറ്റും നോക്കിക്കൊണ്ട് സ്ഥലം വിട്ടു)
ഇമെയിലില്‍ കിട്ടിയത്
Tuesday, October 14, 2008
Subscribe to:
Post Comments (Atom)
ഇത് event management ന്റെ അനിയന്‍ ആണോ ?
ReplyDeleteഹ ഹ ഹ , കൊള്ളാം, മരിച്ച അപ്പച്ചന്റെ ഡെഡ് ബോഡിയുടെ കൂടെ അയച്ച കത്ത് മുമ്പെങ്ങോ വായിച്ച പോലെ തോന്നുന്നു. ചെയുന്നത് അമേരിക്കക്കാരാകുമ്പോള്‍ അത് സംസകാരമായി എണ്ണപ്പെടും.
ReplyDeleteകൂട്ടിനു വൃദ്ധസദനങ്ങളും. ഇപ്പോള്‍ അവര്‍ കൂടി ഇങ്ങനത്തെയൊരു സര്‍വ്വീസ് ആരംഭിച്ചാല്‍ നന്നായിരുന്നു.
ReplyDelete