കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കെ പുതിയൊരു ഭീഷണി കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഇതുവരെ നെറ്റ്‌വര്‍ക്ക് വഴിയാണ് ഒട്ടുമിക്ക വിവരങ്ങളും ചോര്‍ത്തിയിരുന്നതെങ്കില്‍ ഇനി കംപ്യൂട്ടര്‍ കീബോര്‍ഡാണ് വില്ലനാവാന്‍ പോവുന്നത്. കീ അമര്‍ത്തുമ്പോള്‍ പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നറ്റിക് സിഗ്‌നലുകള്‍ പിടിച്ചെടുത്ത് ടൈപ്പ് ചെയ്യുന്നതെന്താണെന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വിസ് ഗവേഷകരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഗവേഷണ വിദ്യാര്‍ഥികളായ മാര്‍ട്ടിന്‍ വോഗ്‌നോക്‌സും സില്‍വൈന്‍ പാസിനിയുമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. കംപ്യൂട്ടറുമായി പി.എസ്/2 വഴിയോ യു.എസ്.ബി വഴിയോ കണക്ട് ചെയ്‌ത 11 തരം കീബോര്‍ഡുകളില്‍ ഇവര്‍ പരീക്ഷണം നടത്തി. ലാപ്‌ടോപിനോടൊപ്പം വരുന്ന കീബോര്‍ഡുകളിലും വിവരം ചോര്‍ത്താനുള്ള വിദ്യ വിജയിച്ചതായി ഗവേഷകര്‍ പറഞ്ഞു. 20 മീറ്റര്‍ അകലെ നിന്നുവരെ സിഗ്‌നല്‍ പിടിച്ചെടുക്കാന്‍ സാധിക്കുമത്രേ.
Tuesday, October 21, 2008
Subscribe to:
Post Comments (Atom)
ഇതു വയര്‍ലെസ്സ് കീബോര്‍ഡുകളെക്കുറിച്ചാണോ?
ReplyDeleteഏത് തരം കീബോഡിലും സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്
ReplyDeleteaRinnjathu nannaayi.oru samsayam iniyippol mouse upayogichu varakkunnathum,model cheyyunanthum ivar adichumaatumo?
ReplyDeleteപൊതു സ്ഥലങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു പുലിവാലാകുമല്ലോ. ന്യൂമറിക് കോഡുപയോഗിച്ച് അക്ഷരം ഫോംചെയ്ത് പാസ്വേഡ് ടൈപ്പ് ചെയ്താലോ? അല്ല, നമുക്കിഷ്ടമുള്ള ന്യൂമറിക് കോഡ് കീബോര്‍ഡില്‍ അസൈന്‍ ചെയ്യാന്‍ പറ്റുമോ? അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു
ReplyDeleteമുന്നറിയിപ്പിന് നന്ദി അറിയിക്കുന്നു രജന.
ഭീഷണികള്‍ വിവിധ രൂപത്തില്‍ വന്നുകൊണ്ടിരിക്കുകയണല്ലോ. ഹാക്കര്‍മാരെ പേടിച്ചിരിക്കുമ്പോഴാണ് കീബോര്‍ഡ് കൂടി വില്ലനാകാന്‍ പോകുന്നത്. പരിഹാരമെന്തെങ്കിലും കാണുമായിരിക്കും. അല്ലേ രജനേ.
ReplyDeleteohh, good info.
ReplyDeleteThanks
ഓഹോ ! അപ്പൊ ഇനി കാരക്ടര്‍ മാപില്‍ മൗസ് കൊണ്ടു ക്ലിക്ക് ചെയ്തു ടൈപ്പ് ചെയ്യേണ്ടി വരുമല്ലോ ....
ReplyDeleteവല്ലാത്ത ഒരു തല വിധി!
ഇതൊക്കെ കൊണ്ടായിരിക്കും നമ്മുടെ സഖാവ് വി.എസ് പറഞ്ഞത്, കബ്യൂട്ടർ നിരോധിക്കണം, ഇത് അമേരിക്കക്ക് രഹസ്യങ്ങൾ ചോർത്താനുള്ള യന്ത്രമാണെന്ന്. എന്തൊരു ദീർഘ വീക്ഷണം.
ReplyDeleteവി.എസ് കീ ജയ്, നരിക്കുന്നന്‍ കീ ജയ്, ജെ.സി.ബി കീ ജയ്, കമ്പ്യൂട്ടര്‍ മൂര്‍ദാബാദ്
ReplyDeletenammalenthu parayan ellam engalank paranchallo
ReplyDelete