Wednesday, October 29, 2008

സച്ചിദാനന്ദന്റെ ഇ-മെയില്‍ വിലാസം റാഞ്ചി

ന്യൂഡല്‍ഹി: പ്രശസ്‌ത മലയാള കവിയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ സെക്രട്ടറിയുമായ കെ സച്ചിദാനന്ദന്റെ ഇ-മെയില്‍ വിലാസം ഇന്റര്‍നെറ്റ്‌ തട്ടിപ്പുകാര്‍ റാഞ്ചി. ഇന്നലെ രാവിലെ കവിയുടെ ഡല്‍ഹിയിലും കേരളത്തിലുമുള്ള നിരവധി സുഹൃത്തുക്കള്‍ക്ക്‌ അദ്ദേഹത്തിന്റെ ഹോട്ട്‌മെയില്‍ വിലാസത്തില്‍ നിന്നു വന്ന കത്ത്‌ പലരെയും പരിഭ്രമിപ്പിച്ചു. താന്‍ ഇംഗ്ലണ്ടില്‍ വംശീയവിരുദ്ധ-എയ്‌ഡ്‌സ്‌ വിരുദ്ധ സെമിനാറിനു വന്നതാണെന്നും ഹോട്ടലില്‍ വച്ച്‌ തന്റെ പേഴ്‌സ്‌ നഷ്ടമായെന്നും ഹോട്ടല്‍ ബില്ലും മറ്റും അടയ്‌ക്കാനായി അടിയന്തരമായി 7500 ഡോളര്‍ അയക്കണമെന്നുമാണ്‌ സന്ദേശത്തില്‍ പറഞ്ഞത്‌. സഹായിക്കാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ വിവരം ഉടന്‍ അറിയിക്കണമെന്നും `വെസ്റ്റേണ്‍ യൂനിയന്‍' വഴി പണമയച്ചാല്‍ മതിയെന്നും സന്ദേശത്തിലുണ്ടായിരുന്നു.
തട്ടിപ്പു നടന്ന വിവരം ബോധ്യമായതായി സച്ചിദാനന്ദന്‍ പറഞ്ഞു. സന്ദേശം കണ്ട പല സുഹൃത്തുക്കളും വിളിച്ച്‌ വിവരമന്വേഷിച്ചിരുന്നു. താന്‍ ഡല്‍ഹിയില്‍ തന്നെയുണ്ടെന്നും മൂന്നു ദിവസമായി ഏഷ്യ-പസഫിക്‌ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം സുഹൃത്തുക്കളെ മുഴുവന്‍ അറിയിക്കുകയായിരുന്നു. ഹോട്ട്‌മെയില്‍ അക്കൗണ്ടില്‍ നേരത്തെ വന്ന ഒരു സന്ദേശത്തിനു മറുപടി നല്‍കുക വഴിയാണ്‌ തന്റെ വിലാസം തട്ടിപ്പുകാരുടെ കൈയില്‍ പെടാനിടയായതെന്ന്‌ അദ്ദേഹം പറഞ്ഞു.  

3 comments:

  1. പ്രിയ സുഹൃത്തെ...2007 മാ‍ര്‍ച്ചു മുതല്‍ കാഴ്ച്കവട്ടം എന്ന പേരില്‍ ഒരു ഫോട്ടുബ്ലോഗു ഞാന്‍ ചെയ്യുന്നുണ്ട്. അതിനാല്‍ താങ്കളുടെ ബ്ലോഗിന്റെ പേരുമാറ്റാന്‍ അപേക്ഷിക്കുന്നു ..

    qw_er_ty

    ReplyDelete

നിങ്ങള്‍ പറയൂ...