Friday, October 10, 2008

എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു?

ഞാന്‍ ജനിച്ചപ്പോള്‍ കറുപ്പായിരുന്നു
വളര്‍ന്നപ്പോഴും കറുപ്പായിരുന്നു
സൂര്യപ്രകാശത്തിനു കീഴെയും കറുപ്പ്‌ തന്നെ
ഭയത്തിലും രോഗത്തിലും ഞാന്‍ കറുപ്പ്‌
ഒടുക്കം മരണത്തിലും എന്റെ നിറം കറുപ്പ്‌ തന്നെ

നിങ്ങള്‍ വെള്ളക്കാര്‍
ജനിച്ചപ്പോള്‍ പിങ്ക്‌ നിറം
വളര്‍ന്നപ്പോള്‍ വെളുപ്പ്‌
സൂര്യപ്രകാശത്തില്‍ നിങ്ങളുടെ നിറം ചുവപ്പ്‌
തണുപ്പില്‍ നീല
ഭയന്നപ്പോള്‍ മഞ്ഞയും രോഗത്തില്‍ പച്ചയും
ഒടുക്കം മരണത്തില്‍ നിങ്ങള്‍ ചാര നിറമായി

എന്നിട്ടും നിങ്ങളെന്നെ നിറമുള്ളവന്‍ എന്നു വിളിക്കുന്നു? 


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink

When you grow up, you white

When you go in sun, you red

When you cold, you blue

When you scared, you yellow

When you sick, you green

And when you die, you gray


And you calling me colored?
This poem was nominated by UN as the best poem of 2006,
Written by an African Kid
.

5 comments:

  1. ഇതൊരു ഈമെയില്‍ ഫോര്‍വേഡാണല്ലോ. ഇത് ഒരു ആഫ്രിക്കന്‍ കിഡ്ഡും എഴുതിയതല്ല! ഇതിനൊരു നോമിനേഷനും കിട്ടിയിട്ടുമില്ല!
    http://rajeevechelanat.blogspot.com/2008/08/blog-post_18.html

    ReplyDelete
  2. ഇത്‌ ആര്‌ എഴുതിയതാണെന്ന്‌ എനിക്കും നിശ്ചയമില്ല. ഒരു സുഹൃത്ത്‌ ഇമെയിലില്‍ അയച്ചു തന്നതാണ്‌. മാല്‍ക്കം എക്‌സ്‌ എഴുതിയതാണെന്ന്‌ നിഷാന്ത്‌ പറഞ്ഞ ബ്ലോഗില്‍ കാണുന്നു. എനിക്കുറപ്പില്ല. ആരെഴുതിയാലും വരികള്‍ മനോഹരം എന്നേ പറയാനുള്ളു

    ReplyDelete
  3. ഇങ്ങിനെ ഒരു ഫോർവേഡ് ചെയ്ത മെയിൽ എനിക്കും കിട്ടി. ഒരു ‘ബ്ലാക്ക്‘ കുട്ടി എഴുതിയതാണെന്നാണറിവ്. വളരേ ഇഷ്ടം തോന്നി ഈ വരികളോട്

    ReplyDelete
  4. ഈ വരികള്‍ എന്തുകൊണ്ടാണ് അധികമാരും കാണാതെ പോയത്? അര്‍ത്ഥവത്തായ വരികള്‍... ആഴമുള്ള ചിന്ത... ഇതാണ് ഞാന്‍ ഈയടുത്തു കണ്ട ഏറ്റവും ഉദാത്തമായ സാമൂഹിക വീക്ഷണം

    ആശംസകള്‍

    ReplyDelete
  5. പിന്നെ എനിക്കും കിട്ടി ഇതു തന്നെ

    ReplyDelete

നിങ്ങള്‍ പറയൂ...