Thursday, August 7, 2008
മുലപ്പാലിനും രുചി നല്‍കാം
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ രുചിയെ വെല്ലാനെന്തുണ്ടീയുലകില്‍.... ഇനിയിപ്പോള്‍ മുലപ്പാലിനും ഏതു രുചിയും മണവും നല്‍കാമെന്നാണു ശാസ്‌ത്രം പറയുന്നത്. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി ഏതാനും മണിക്കൂറുകള്‍ മുലപ്പാലില്‍ തങ്ങിനില്‍ക്കുമത്രെ. വിവിധ രുചികളുള്ള കാപ്‌സ്യൂളുകള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കു നല്‍കിയായിരുന്നു പരീക്ഷണം. കാപ്‌സ്യൂള്‍ കഴിക്കുന്നതിനു മുമ്പും ശേഷവും മുലപ്പാല്‍ ശേഖരിച്ചാണു പഠനം നടത്തിയത്. വാഴപ്പഴത്തിന്റെ രുചി ഒരുമണിക്കൂറും മെന്തോള്‍ എട്ടുമണിക്കൂര്‍ വരെയും നിലനില്‍ ക്കുമെന്നാണു ന്യൂ സയന്റിസ്‌റ്റ് മാഗസിന്‍ പറയുന്നത്. രുചിഭേദം മുലപ്പാലില്‍ പ്രത്യക്ഷപ്പെടുന്ന സമയവും അപ്രത്യക്ഷമാവുന്ന സമയവും വ്യക്തികള്‍ക്കനുസരിച്ചു വ്യത്യാസപ്പെടുമത്രെ.
എങ്ങനെയായാലും എട്ടുമണിക്കൂറിനകം ഏതു രുചിമാറ്റവും അപ്രത്യക്ഷമാവും. മുലപ്പാലിനു വിവിധ രുചികള്‍ വരുന്നതു പിന്നീടു വ്യത്യസ്‌ത രുചികള്‍ സ്വീകരിക്കാന്‍ കുഞ്ഞിനു പരിശീലനമാവുമെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഹെലന്‍ ഹോസ്‌നര്‍ പറഞ്ഞു. അമ്ലഗുണമില്ലാത്ത പഴരുചികള്‍ മുലപ്പാലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ല. അതേസമയം, കാരറ്റ്, ചെറുനാരങ്ങ തുടങ്ങിയവ കുറേക്കൂടി അനുഭവവേദ്യമാവുന്ന മാറ്റങ്ങളുണ്ടാക്കുന്നു.
തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കടുത്ത രുചി കുഞ്ഞിന് അരോചകമാവുമോയെന്ന് അമ്മമാര്‍ ഭയക്കേണ്ടതില്ല. മിക്ക ഭക്ഷണത്തിന്റെയും രുചി മുലപ്പാലില്‍ നിന്ന് ഒന്നോ ര ണ്ടോ മണിക്കൂറിനകം അപ്രത്യക്ഷമാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...