Saturday, August 23, 2008
ഒളിംപിക്‌സ് ഹരം നിങ്ങളെ കെണിയില്‍ വീഴ്‌ത്തിയേക്കാം
ഒളിംപിക്‌സില്‍ മല്‍സരങ്ങള്‍ക്കു തീവ്രതയേറുന്തോറും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പ്രിയമേറിവരുകയാണ്. ഇതു മുതലാക്കാന്‍ വലയുമായിറങ്ങിയിരിക്കുകയാണു ഹാക്കര്‍മാര്‍. ഒളിംപിക്‌സ് വാര്‍ത്തകളും വിശേഷങ്ങളും ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിക്കുന്നവരെയാണു ഹാക്കര്‍മാര്‍ കെണിയില്‍ വീഴ്‌ത്തുന്നത്. ഒളിംപിക്‌സിനെ സംബന്ധിച്ച രസകരമായ മെയിലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട് നിങ്ങളുടെ കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറുകയാണു ഹാക്കര്‍മാര്‍ പയറ്റുന്ന തന്ത്രം. ഒളിംപിക്‌സ് എന്നു കേള്‍ക്കുമ്പോഴേ മുമ്പിന്‍ നോക്കാതെ മെയില്‍ തുറക്കുന്നവര്‍ കുടുങ്ങിയതുതന്നെ.
ഇന്ത്യക്ക് അപ്രതീക്ഷിതമായി മെഡലുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഒളിംപിക്‌സ് വിശേഷങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ കംപ്യൂട്ടറുകളില്‍ വൈറസുകളുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്. വേഡ് ഫയലുകളായ ഡോക്യുമെന്റ് അറ്റാച്ച്‌മെന്റിന്റെ രൂപത്തിലാണ് വൈറസുകള്‍ വരുന്നതെന്ന് ആന്റിവൈറസ് കമ്പനികളായ നോര്‍ട്ടണും മകാഫിയും മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം അറ്റാച്ച്‌മെന്റുകളില്‍ ട്രോജന്‍ വൈറസുകള്‍ ഉണ്ടാവാമെന്നാണു മുന്നറിയിപ്പ്. ഇനി ഒളിംപിക്‌സ് ബ്രേക്കിങ് ന്യൂസ് എന്നു കാണുമ്പോള്‍ ചാടിപ്പിടിച്ച് ഇ-മെയില്‍ തുറക്കുന്നതിനു മുമ്പ് ഒരുനിമിഷം ആലോചിക്കുന്നതു നല്ലതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...