Monday, August 11, 2008
മൈക്രോസോഫ്‌റ്റ് ജനലുകള്‍ അടയ്‌ക്കുന്നു; ഇനി മിഡോരിയുടെ നാളുകള്‍
മൈക്രോസോഫ്‌റ്റ് എന്ന സോഫ്‌റ്റ്‌വെയര്‍ ഭീമന്റെ അഭിമാനവും ജനപ്രിയ സോഫ്‌റ്റ്‌വെയറുമായ വിന്‍ഡോസിന്റെ അന്ത്യമടുത്തുവോ? ബില്‍ഗേറ്റ്‌സിന്റെ കമ്പനി ഇനിയും സമ്മതിച്ചിട്ടില്ലെങ്കിലും ജനം പൂര്‍ണമായും കൈയൊഴിയും മുമ്പ് മൈക്രോസോഫ്‌റ്റ് തന്നെ ജനലുകള്‍(വിന്‍ഡോസ്) അടച്ചുപൂട്ടാനുള്ള പദ്ധതിയിലാണെന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. പകരം വരുന്നതാരാണ്? ഗവേഷണഘട്ടത്തിലിരിക്കുന്ന പദ്ധതിക്ക് തല്‍ക്കാലം മിഡോരി എന്നാണ് പേരിട്ടിരിക്കുന്നത്. ഐ.ടി രംഗത്ത് ഭാവിയിലുണ്ടാവാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ വിന്‍ഡോസിന് ത്രാണിയില്ലെന്ന ബോധ്യമാണ് ഇത്തരമൊരു നീക്കത്തിന് മൈക്രോസോഫ്‌റ്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വലൈസേഷന് പ്രാധാന്യം കൈവരുന്ന മൊബൈല്‍ യുഗത്തില്‍ വിന്‍ഡോസിനെപ്പോലെ ഒറ്റ കംപ്യൂട്ടറുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഓപറേറ്റിങ് സിസ്റ്റത്തിന് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവും. ഒറ്റ കംപ്യൂട്ടര്‍ തന്നെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത് വിന്‍ഡോസ് ആളൊരു വീരന്‍ തന്നെയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റും അതിലുള്ള സാധ്യതകളും വര്‍ധിച്ചതോടെ എവിടെ നിന്നും എന്തും ഉപയോഗിക്കാവുന്ന ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നത് നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ നമ്മുടെ കംപ്യൂട്ടറുമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണമോ ആവണമെന്നില്ല. അവിടെയാണ് വിന്‍ഡോസിന്റെ പരിമിതിയും. മിഡോരിയെക്കുറിച്ചു ചോദിച്ചാല്‍ അത് ഗവേഷണ ഘട്ടത്തിലുള്ള പദ്ധതിയാണെന്നല്ലാതെ കൂടുതലൊന്നും പറയാന്‍ മൈക്രോസോഫ്‌റ്റ് തയ്യാറല്ല. എന്നാല്‍, വിന്‍ഡോസിനെ കൈയൊഴിയുന്നതോടുകൂടി മൈക്രോസോഫ്‌റ്റിന്റെ അടിത്തറയിളകുമെന്നു കരുതുന്നവരുമുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
നിങ്ങള്‍ പറയൂ...