കെ എ സലിം
ന്യൂഡല്‍ഹി: കാണ്‍പൂരില്‍ നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച ബോംബും ബാംഗ്ലൂര്‍-ഗുജറാത്ത് എന്നിവിടങ്ങളില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബും സമാനമായതെന്നു കണ്ടെത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണു രണ്ടു ബോംബുകളും ഒരേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരിക്കുന്നതെന്നു വ്യക്തമായത്.
ഇതിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയ്‌ക്കു കത്തെഴുതിയതായി കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം മുഖ്യമന്ത്രി മായാവതി തള്ളിക്കളഞ്ഞു. കാണ്‍പൂര്‍ സ്‌ഫോടനം മാത്രം സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാനാവില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ എല്ലാ സ്‌ഫോടനങ്ങളുടെയും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.
ഗുജറാത്ത്-ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി സംഘപരിവാര സംഘടനകള്‍ക്കു ബന്ധമുണ്ടാവാമെന്ന നിഗമനം ഇപ്പോള്‍ പോലിസില്‍ ശക്തമായിട്ടുണ്ട്. കാണ്‍പൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ടതല്ല എന്നാണു പോലിസ് കരുതുന്നത്.
കഴിഞ്ഞ 24നാണു കാണ്‍പൂര്‍ രാജീവ്‌നഗറിലെ മിശ്ര ഹോസ്‌റ്റലില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ രണ്ടു ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ രാജീവ്‌മിശ്ര, ഭുപേന്ദ്ര എന്നിവരാണിതെന്നു പോലിസ് സ്ഥിരീകരിച്ചു.
രാജീവ്‌മിശ്രയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണു ഹോസ്‌റ്റല്‍. ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്താനുപയോഗിച്ചിരുന്ന അതേ രാസവസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഇരുവരും ബോംബ് നിര്‍മിച്ചിരുന്നതെന്നു പോലിസ് കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച അതിശക്തമായ ബോംബുകളാണ് ഇരുവരും നിര്‍മിച്ചിരുന്നത്. അമോണിയം നൈട്രേറ്റ്, ലെഡ് ഓക്‌സൈഡ്, സള്‍ഫര്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ബാംഗ്ലൂരിലും ഗുജറാത്തിലും പൊട്ടിയ ബോംബുകളും ഇതേ സാമഗ്രികള്‍ ഉപയോഗിച്ചാണു നിര്‍മിച്ചിരുന്നത്.
11 ഹാന്റ് ഗ്രനേഡ് ഷെല്ലുകള്‍, ഒരു പായ്‌ക്കറ്റ് അമോണിയം നൈട്രേറ്റ്, ഒരു കിലോ ലെഡ് ഓക്‌സൈഡ്, ഒരു കിലോ സള്‍ഫര്‍, നാലു ബാറ്ററി സെല്‍, ഏഴു ടൈമര്‍, ഒരു അസംസ്‌കൃത ബോംബ്, രണ്ടു ഡസന്‍ ചെറിയ ബള്‍ബുകള്‍, ഒരു വലിയ കെട്ടു വയര്‍ തുടങ്ങിയവ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. ഇരുമ്പു സ്‌ക്രൂകള്‍, ആണികള്‍ തുടങ്ങിയവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ചപ്പോള്‍ വയര്‍ തെറ്റായി കണക്ട് ചെയ്‌തതാണു സ്‌ഫോടനമുണ്ടാവാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലിസ് വ്യക്തമാക്കി. സംഭവത്തിനു ശേഷം ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ ഒട്ടേറെ രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
ഭുപേന്ദ്ര ബജ്‌രംഗ്‌ദളിന്റെ ബോംബ് നിര്‍മാണ വിദഗ്‌ധനാണെന്നു പോലിസ് പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ബോംബേറ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഭുപേന്ദ്രയുടെ പേരില്‍ കല്യാണ്‍പൂര്‍ സ്‌റ്റേഷനിലുണ്ട്. മിശ്ര കാണ്‍പൂരില്‍ സ്വകാര്യ ടെലികോം കമ്പനി നടത്തുകയാണ്. കുറച്ചുകാലമായി ഇയാള്‍ തനിച്ചാണു താമസം. ഇയാളുടെ വീട് ബജ്‌രംഗ്‌ദളിന്റെ ബോംബ് നിര്‍മാണശാലയാണെന്നും പോലിസ് പറഞ്ഞു.
തേജസ്- 28-08-08
Thursday, August 28, 2008
Subscribe to:
Post Comments (Atom)
എന്റമ്മേ അപ്പൊ അതും സന്ഘപരിവാരിന്റെ പണി ആണ് അല്ലെ ??
ReplyDeleteപാര്‍ലിമെന്റ് ആക്രമിച്ചത് ബീഹാറില്‍ നിന്നുള്ള ആര്‍. എസ് . എസ് കാരാണ് എന്നും കേട്ടിരുന്നു ..
ഇവന്മാരെ കൊണ്ട് തോറ്റു.. ഓരോന്ന് ചെയ്തു വെക്കും എന്നിട്ട് മുസ്ലിം വേട്ട നടത്തും .. ഇവിടുത്തെ സ്വാതന്ത്ര്യ പോരാളികള്‍ സമാധാനത്തില്‍ ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ ആണ് .. സ്ഫോടനം നടത്തുന്നവര്‍ മൊത്തം സംഘ പരിവാര്‍ ..
ഇനിയിപ്പോ ഈ ലഷ്കര്‍ ഭീകരരും ഇനി ആര്‍. എസ് . എസ് കാരാകുമോ എന്തോ !!!
bomb undakkettennu sakhaave. athu methanmaarude kuthakayonnum allallo. vallapozhengilum thirichu randennam kittiyaale methanmaaru nereyaavoo.
ReplyDeleteസ്‌ഫോടനം നടത്തുന്നത് മൊത്തം സംഘ്‌പരിവാര്‍ ആണെന്ന് ആരും പറഞ്ഞില്ല. പക്ഷേ മൊത്തം നടത്തുന്നത് മുസ്‌്‌ലിംകളാണെന്നും പറയേണ്ടതില്ല. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ എന്ന മട്ടില്‍ പൊട്ടിയതു ബോംബെങ്കില്‍ വച്ചതു സിമി എന്ന രീതി ശരിയല്ല. അതു തന്നെയാണ് നിഷ്‌പക്ഷമായ പല അന്വേഷണ ഫലങ്ങളും തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം താനൂരിലൊരു ശ്രീകാന്ത് ബോംബ് പൊട്ടി മരിച്ചതോര്‍മയുണ്ടോ വന്ദേമാതരത്തിനും നിഷാന്തിനും. ശ്രീകാന്ത് ബോംബ് നിര്‍മിച്ചത് തൊട്ടടുത്ത ദിവസം നടക്കാനിരുന്ന ശ്രീകൃഷ്‌ണ ജയന്തിക്കു നേരെ എറിയാനായിരുന്നു. ശ്രീകാന്ത് സിമിയോ, മേത്തനോ ഒന്നുമായിരുന്നില്ല. തിരുവനന്തപുരത്തെ ഒരു കേസില്‍പ്പെട്ട് മലപ്പുറത്ത് ഒളിവില്‍ കഴിയുന്ന ശുദ്ധ ആര്‍.എസ്.എസുകാരന്‍. ഇയാള്‍ ആര്‍.എസ്.എസ് ആണെന്നു പറഞ്ഞതും മേത്തന്‍മാരല്ല. കേസന്വേഷിച്ച ഉമ്മന്‍കോശി എന്ന പോലിസുദ്യോഗസ്ഥന്‍. പിന്നീട് മലപ്പുറത്തു തന്നെ തിയേറ്ററുകള്‍ കത്തിയ സംഭവമുണ്ടായി. അപ്പോഴും പറഞ്ഞു സിമി, മുസ്‌്‌ലിം തീവ്രവാദി എന്നൊക്കെ. ഒടുക്കം എന്തായി തിയേറ്റര്‍ ഉടമയായ ബി.ജെ.പി നേതാവിന്റെ ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള വിദ്യയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബോംബ് ഉണ്ടാക്കാന്‍ മേത്തന്‍മാര്‍ക്ക് മാത്രമല്ല മറ്റുള്ളോര്‍ക്കും പറ്റും എന്നു തന്നെയാണ് ഞാനും പറയുന്നത്. അതും കൂടി അന്വേഷിക്കണം. അപ്പഴേ സത്യം തെളിയൂ. അല്ലാതെ ഭീഷണി അയക്കുന്നത് മുസ്‌്‌ലിമാവുമ്പോള്‍ തീവ്രവാദിയും ഹിന്ദുവാകുമ്പോള്‍ മാനസിക രോഗിയും എന്ന രീതിയിലുള്ള ഏര്‍പ്പാട് നാട് കുട്ടിച്ചോറാക്കും.
ReplyDeleteപാര്‍ലമെന്റ് ആക്രമണം നടന്നത് ശവപ്പെട്ടിക്കുമ്പകോണ വിവാദം കത്തി നിന്ന സമയത്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്നേ പലരും തെളിവു സഹിതം ചൂണ്ടിക്കാണിച്ചതാണ് ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇത്തരം ആക്രമണങ്ങള്‍ നടക്കാമെന്ന് പറഞ്ഞത് മറ്റാരുമല്ല. സ്‌ാക്ഷാല്‍ ബി.ജെ.പി നേതാവ് സുഷമ സ്വരാജ്‌്. സുഷമ പറഞ്ഞത് നേരത്തേയുള്ള അനുഭവം വച്ചായിരിക്കുമല്ലോ... എന്തിന് ഗുജറാത്ത് കലാപത്തിനു കാരണമായ ഗോധ്ര തീവെപ്പില്‍ പോലും ദുരൂഹതയുണ്ടെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടും മറ്റ് തെളിവുകളും പറയുന്നത്. അത് കൊണ്ട് എല്ലാ സ്‌ഫോടനങ്ങളെക്കുറിച്ചും അന്വേഷണം നടക്കട്ടെ മിസ്‌റ്റര്‍ വന്ദേമാതരം. ബേജാറാകുന്നതെന്തിന്? കുറ്റവാളികളാരായാലും ശിക്ഷിക്കപ്പെടട്ടെ..... അല്ലാതെ ഒരു വിഭാഗത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുന്നതൊഴിവാക്കണം എന്നേ എനിക്കു പറയാനുള്ളു...
അപ്പൊ രജന നമ്മുടെ ഡല്‍ഹിയിലും നടന്നു സ്ഫോടന പരമ്പര .. അതും സംഘ പരിവാര്‍ തന്നെ ആയിരിക്കും .. നമ്മുടെ നരാധമന്‍ മോഡി പറഞ്ഞു പോലും ..ഡല്‍ഹിയില്‍ ആക്രമണം ഉണ്ടാകും എന്ന് .. അപ്പൊ പിന്നെ അങ്ങോര്‍ അറിഞ്ഞിട്ടല്ലേ എന്ന് സംശയിക്കാം .. തേജസ്സില്‍ നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു ..
ReplyDeleteസുഹൃത്തേ സംഘ പരിവാര്‍ പുണ്യാളന്മാരാണു എന്നൊന്നും എനിക്ക് അഭിപ്രായമില്ല .. താനൂരിലെ ബോംബിനെ പറ്റി എന്‍ ഡി എഫ് സുഹൃത്തിന്റെ അടുക്കല്‍ നിന്ന് ഞാന്‍ കേട്ടതാണ് .. എനിക്ക് തോന്നുന്നത് ഈ വാര്‍ത്ത അവര്‍ക്ക് മാത്രമേ അറിയുള്ളു എന്നതാണ് ..സാധാരണ കൈരളി ചാനല്‍ ഇതൊക്കെ ആഘോഷിക്കാരുള്ളതാണ്.. എന്തെങ്കിലും ഒരു ലിങ്ക് തരുമോ ???
ഞാന്‍ കണ്ണൂരില്‍ ഉള്ള സമയത്ത് നമ്മുടെ പുലിക്കുട്ടി കണ്ണൂരില്‍ വന്നിരുന്നു .. അന്ന് സമ്മേളനത്തിന് പോയി മടങ്ങി വന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ദേശാഭിമാനി ഓഫീസിനു മുന്നില്‍ വെച്ച് ബ്ലോക്കായി .. ഒരു ലോറി കാരണം ആണ് ബ്ലോക്ക് ആയത് .. ഉടനെ അവിടെ റൂമര്‍ പരന്നു.. തളിപരംബില്‍ മാര്‍ക്സിസ്റ്കാര്‍ പള്ളി ആക്രമിച്ചു എന്ന് .. യൂത്ത് ലീഗുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു .. തിരിച്ചു വരുന്നവഴി മാര്‍ക്സിസ്റ്റുകാര്‍ അവരെയും ആക്രമിച്ചു .. തളിപരംബില്‍ തുടര്‍ന്ന് സംഘട്ടനം ഉണ്ടായി .. ദിവസങ്ങളോളം ..
ലോറി കൊണ്ടിട്ടു ബ്ലോക്ക് ആക്കിയതും റൂമര്‍ പരത്തിയതും എന്‍ ഡി എഫ് ആണെന്ന് പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു .. സുഹൃത്ത് അതെ പറ്റി കേട്ടിട്ടുണ്ടോ ???