Friday, August 29, 2008

ബജ്‌രംഗ്‌ദള്‍ സ്‌ഫോടന പരമ്പരയ്‌ക്ക്‌ പദ്ധതിയിട്ടിരുന്നു

കെ പി മുനീര്‍

ന്യൂഡല്‍ഹി: ഈ മാസം 24ന്‌ ബോംബ്‌ നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കാണ്‍പൂര്‍ നഗരത്തില്‍ തുടര്‍സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുെന്നന്നു പോലിസ്‌. നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പരിപാടി.

ബോംബ്‌ നിര്‍മാണത്തിനിടെ മരിച്ച രാജീവ്‌ മിശ്ര, ഭുപീന്ദര്‍ സിങ്‌ എന്നിവരുമായി അടുത്തു ബന്ധപ്പെട്ടിരുന്ന ബജ്‌രംഗ്‌ദളുകാരെ ചോദ്യംചെയ്‌തപ്പോഴാണു പോലിസിന്‌ ഇക്കാര്യം വ്യക്തമായത്‌. മിശ്രയുടെ താമസസ്ഥലത്തു നടത്തിയ റെയ്‌ഡില്‍ ലഭിച്ച ഡയറിയില്‍ അയാള്‍ക്ക്‌ ഹിന്ദുത്വസംഘടനകളിലെ പ്രധാനികളുമായുള്ള ബന്ധത്തിന്റെ തെളിവുകളും പോലിസിന്‌ ലഭിച്ചിട്ടുണ്ട്‌.

വിവിധ ഹിന്ദുത്വസംഘടനകളുടെ ഗുജറാത്ത്‌, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നേതാക്കളുമായും മിശ്ര ബന്ധപ്പെട്ടിരുന്നെന്ന്‌ ഡയറിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട മറ്റു രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്‌. നിരവധി ഹിന്ദുത്വസംഘടനാ നേതാക്കളുടെ ടെലിഫോണ്‍ നമ്പറുകളും ഡയറിയിലുണ്ട്‌. മിശ്രയും സിങും ബജ്‌രംഗ്‌ദളില്‍ സുപ്രധാന പദവികള്‍ വഹിച്ചവരാണെന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന്‌ കാണ്‍പൂരില്‍ സ്‌ഫോടനം നടത്താന്‍ അവര്‍ക്ക്‌ പദ്ധതിയുണ്ടായിരുെന്നന്നു വ്യക്തമായെന്നും ഭീകരവിരുദ്ധസംഘം ഡി.ഐ.ജി രാജീവ്‌ കൃഷ്‌ണ പറഞ്ഞു. മിശ്രയും സിങുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 80 പേരെ പോലിസ്‌ ഇതുവരെ ചോദ്യംചെയ്‌തിട്ടുണ്ട്‌. ഇവരില്‍ നിന്നു ബജ്‌രംഗ്‌ദളുകാരുടെ ബോംബാക്രമണ പദ്ധതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചെന്ന്‌ അന്വേഷണസംഘത്തെ നയിക്കുന്ന കല്യാണ്‍പൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ സുഭാഷ്‌ചന്ദ്ര ശാക്യ വ്യക്തമാക്കി. മിശ്രയെ കുടുംബം നേരത്തേ തന്നെ വീട്ടില്‍ നിന്നു പുറത്താക്കിയതാണെന്ന അയാളുടെ അച്ഛന്റെ മൊഴി കളവാണെന്നും ശാക്യ പറഞ്ഞു.

കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പത്തെ ഞായറാഴ്‌ച മിശ്ര അച്ഛന്റെ കൂടെ താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്നു ശാക്യ വ്യക്തമാക്കി.

തേജസ്‌ - 29-08-08

2 comments:

  1. വിവിധ ഹിന്ദുത്വസംഘടനകളുടെ ഗുജറാത്ത്‌, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നേതാക്കളുമായും മിശ്ര ബന്ധപ്പെട്ടിരുന്നെന്ന്‌ ഡയറിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട മറ്റു രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്‌.

    ReplyDelete
  2. തന്തയില്ലാത്ത വാര്‍ത്തകള്‍ നിരന്തരം കൊടുക്കുന്ന മലയാളം പത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ കാണില്ല. അവര്ക്കു ഹിന്ദുത്വ വാദികള്‍ 'അക്രമികള്‍' മാത്രമാണ്.. ആസൂത്രണം ചെയ്തു വംശഹത്യ നടത്തുന്ന അധമാന്മാരാനെന്നു അവര്ക്കു അറിയുകയേ ഇല്ല..

    ReplyDelete

നിങ്ങള്‍ പറയൂ...