ഇന്റര്‍നെറ്റ് ടി.വിയില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനത്തിനായി ഇന്റലും യാഹുവും കരാറൊപ്പിട്ടു. ടി.വി പരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ തന്നെ ഇ-മെയില്‍ അയക്കാനും ഓഹരി വ്യാപാരം നടത്താനും കാലാവസ്ഥ അറിയാനുമുള്ള വിഡ്‌ജറ്റ് ചാനല്‍ എന്ന സംവിധാനമാണ് ഒരുങ്ങുന്നത്. വെബുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ ചിപ്പ് ഇതിനായി ഇന്റല്‍ വികസിപ്പിച്ചുകഴിഞ്ഞു.
നേരത്തേ ഇത്തരമൊരു സംവിധാനം വന്നിരുന്നെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കു ന്നതു ടി.വി പരിപാടികള്‍ കാണുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തില്‍ ആ പോരായ്‌മ പരിഹരിച്ചിട്ടുണ്ട്. ലോകത്താകമാനം 130 കോടി വീടുകളില്‍ ടി.വി ഉണ്ടെന്നിരിക്കെ പുതിയ പദ്ധതി വന്‍ വിജയമാവുമെന്നാണ് ഇന്റലിന്റെയും യാഹുവിന്റെയും പ്രതീക്ഷ. ടി.വി സ്‌ക്രീനിന്റെ താഴ്‌ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന ബാറില്‍ കാലാവസ്ഥ, ഓ ഹരി നിലവാരം, വാര്‍ത്ത, കായികം, ഫോ ട്ടോ പങ്കുവയ്‌ക്കാനുള്ള ഫ്‌ളിക്കര്‍ തുടങ്ങിയവയിലേക്കു കണക് റ്റ് ചെയ്യാനുള്ള ലിങ്കുകള്‍ അടങ്ങിയതാണ് വിഡ്‌ജറ്റ് ചാനല്‍. താഴെയുള്ള ബാര്‍ ആവശ്യത്തിനനുസരിച്ച് വലുതാക്കാ നും വശങ്ങളിലേക്ക് നീക്കാ നും സാധിക്കും. വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താ നും വിഡ്‌ജറ്റ് ചാനലില്‍ സംവിധാനമുണ്ട്. വ്യത്യസ്‌ത ലിങ്കുകള്‍ അടങ്ങിയ വിഡ്‌ജറ്റുകള്‍ ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
ഇതിനായി കാന്‍മോര്‍ എന്ന പേരിലുള്ള ചിപ്പാണ് ഇന്റല്‍ പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ, വീഡിയോ, ത്രിമാന ഗ്രാഫിക്‌സ് എന്നിവയ്‌ക്കൊക്കെ സൗകര്യമുള്ളതാണു ചിപ്പ്. ടി.വിയിലേക്ക് നെറ്റ് കണക്‌റ്റ് ചെയ്യുന്നത് ഈ ചിപ്പ് വഴിയാണ്.
സോണി, തോഷിബ, സാംസങ്, മോട്ടോറോള കമ്പനികള്‍ പുതിയ ചിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാന്‍മോര്‍ ചിപ്പുകള്‍ അടങ്ങിയ ടി.വി 2009ല്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.
Saturday, August 23, 2008
Subscribe to:
Post Comments (Atom)
Good information.
ReplyDeleteThank you..
കമന്റിയതിനു താങ്ക്സ്
ReplyDelete