ഗൂഗ്‌ള്‍ സെര്‍ച്ച് എന്‍ജിന്‍, ജിമെയില്‍, ഓര്‍ക്കുട്ട്, ബ്ലോഗ് സ്‌പോട്ട് തുടങ്ങി ഹിറ്റായ ഗൂഗ്‌ള്‍ ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ ഒടുവിലിതാ ഗൂഗ്‌ള്‍ ബ്രൗസറും. ക്രോം എന്നു പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഇന്റര്‍നെറ്റന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. വേഗവും മനോഹാരിതയും ഒത്തുചേര്‍ന്ന ക്രോമിന്റെ ബീറ്റവേര്‍ഷന്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം. 100 രാജ്യങ്ങളില്‍ 43 ഭാഷകളില്‍ ഇപ്പോള്‍ ക്രോം ലഭ്യമാണ്.
മൈക്രോസോഫ്‌റ്റിന് പാരയായേക്കാവുന്ന ക്രോമിന്റെ സവിശേഷതകള്‍ പലതുണ്ട്. ഒംനിബോക്‌സ് എന്നറിയപ്പെടുന്ന സംവിധാനം ക്രോമിന്റെ അഡ്രസ് ബാറില്‍ സംവിധാനം ചെയ്‌തിട്ടുള്ളതിനാല്‍ സെര്‍ച്ച് ചെയ്യേണ്ട വാക്കുകളും അഡ്രസ് ബാറില്‍ നല്‍കാം. ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് ചില വാക്കുകള്‍ ക്രോം തന്നെ നിര്‍ദേശിക്കുകയും ചെയ്യും. ഏറ്റവും അവസാനം സന്ദര്‍ശിച്ച സൈറ്റുകളുടെ തമ്പ്‌നെയില്‍ വ്യൂ ക്രോം തുറക്കുമ്പോള്‍തന്നെ കാണാമെന്നത് ഒരു പ്രധാന വിശേഷമാണ്. അഡ്രസ് ബാറിനു മുകളില്‍ പ്രത്യക്ഷപ്പെടുന്ന ക്രോമിലെ ടാബുകള്‍ പുറത്തേക്ക് ഡ്രാഗ് ചെയ്‌ത് പുതിയ വിന്‍ഡോകള്‍ ഉണ്ടാക്കാം. മറ്റ് ടാബുകള്‍ ഒരു വിന്‍ഡോയിലേക്ക് അറേഞ്ച് ചെയ്യുകയുമാവാം. ഓരോ ടാബുകളും സ്വതന്ത്രമാണെന്നതിനാല്‍ ഏതെങ്കിലുമൊരു സൈറ്റ് ക്രാഷ് ആയാലും മറ്റ് സൈറ്റുകളെ ബാധിക്കില്ല. ഓഫിസില്‍ മേലധികാരി അറിയാതെ ബ്രൗസ് ചെയ്യണമെന്നുള്ളവര്‍ക്ക് ശിരീഴിശീേ മോഡ് ഉപയോഗിക്കാം. ഈ മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ബ്രൗസിങ് ഹിസ്‌റ്ററിയോ കുക്കി ഫയലുകളോ സ്‌റ്റോര്‍ ചെയ്യാത്തതിനാല്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. ഫയര്‍ഫോക്‌സിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും സേവ് ചെയ്‌തിട്ടുള്ള ബുക്ക്‌മാര്‍ക്കുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
യൂനികോഡിലുള്ള മലയാളം സൈറ്റുകള്‍ നന്നായി വായിക്കാന്‍ സാധിക്കുന്നു എന്നത് ക്രോമിന്റെ സവിശേഷതയാണ്. വിന്‍ഡോസിലെ ഡിഫോള്‍ട്ട് മലയാളം ഫോണ്ടായ കാര്‍ത്തികയാണ് ക്രോം ഉപയോഗിക്കുന്നത്. കുറേക്കൂടി ഭംഗിയായി മലയാളം ലഭിക്കാന്‍ ക്രോം വിന്‍ഡോയുടെ വലത്തേ അറ്റത്തുള്ള ഓപ്‌ഷന്‍സില്‍ പോയി മൈനര്‍ ട്വീക്‌സ് ടാബിനു താഴെ ചെയ്‌ഞ്ച് ഫോണ്ട് ആന്റ് ലാംഗ്വേജ് സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്‌ത് ഫോണ്ട് അഞ്ചലി ഓള്‍ഡ് ലിപിയാക്കി മാറ്റുക. ശേഷം ഡിഫോള്‍ട്ട് എന്‍കോഡിങ് Unicode (UTF-8) ആക്കണം. ലാംഗ്വേജസ് ടാബില്‍ പോയി മലയാളം ആഡ് ചെയ്‌തു കൊടുക്കുക. ഒരുവിധം മലയാളം ഫോണ്ട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും.
ക്രോമില്‍ ഏറ്റവും മുകളിലുള്ള ബ്ലൂ ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ ടാസ്‌ക് മാനേജര്‍ ലഭിക്കും. അവിടെ ക്ലിക്ക് ചെയ്‌താല്‍ ക്രോം ഉപയോഗിക്കുന്ന മെമ്മറി ടാബ് തിരിച്ചറിയാന്‍ സാധിക്കും. ഏതെങ്കിലും ടാബ് ഹാങ് ആയാല്‍ ഈ ടാസ്‌ക് മാനേജര്‍ എടുത്ത് മറ്റുള്ളവയെ ബാധിക്കാതെ ക്ലോസ് ചെയ്യാന്‍ സൗകര്യമാണ്. താരതമ്യം ചെയ്യുമ്പോള്‍ ഫയര്‍ഫോക്‌സിനേക്കാളും മെമ്മറി ഉപയോഗം കുറവാണ് ക്രോമിന്.
ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് സെറ്റ് ചെയ്‌തിട്ടുള്ള ഫയലുകള്‍ നമ്മുടെ അനുമതി കൂടാതെ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡാവുന്നു എന്നത് ഒരു പ്രധാന സുരക്ഷാപ്രശ്‌നമാണ്. ഡൗണ്‍ലോഡ് ചെയ്‌ത ഫയല്‍ ക്രോമിന്റെ താഴെ ഇടത്തേ അറ്റത്തു കാണാം. തുറക്കും മുമ്പ് നിങ്ങള്‍ ഉദ്ദേശപൂര്‍വം ഡൗണ്‍ലോഡ് ചെയ്‌തതു തന്നെയാണെന്ന് ഉറപ്പുവരുത്തുക. ബീറ്റ വേര്‍ഷന്‍ ആയതുകൊണ്ട് ഇത്തരത്തിലുള്ള മറ്റ് പ്രശ്‌നങ്ങളും കണ്ടേക്കാം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സമ്പൂര്‍ണ പതിപ്പ് പുറത്തിറങ്ങുമ്പോള്‍ ക്രോം ഒരു കിടിലന്‍ ബ്രൗസര്‍ തന്നെയായിരിക്കുമെന്നു പ്രതീക്ഷിക്കാം.
Friday, September 5, 2008
Subscribe to:
Post Comments (Atom)
സമ്പൂര്‍ണ്ണ പതിപ്പ് എന്നിറങ്ങും..? വര്‍ഷങ്ങള്‍ക്കു മുന്നേ ഇറങ്ങിയ ജി-മെയിലും,ജി-ടാക്കുമെല്ലാം ഇപ്പോളും ബീറ്റാ പതിപ്പില്‍ തന്നെയാ....
ReplyDeleteഅതൊരു ചോദ്യമാണ്.... ഗൂഗ്‌ള്‍ പൂര്‍ണതയില്‍ വിശ്വസിക്കുന്ന കൂട്ടത്തിലാണെന്നു തോന്നുന്നു... ബീറ്റ വേര്‍ഷന്‍ തന്നെ പുലിയാണെന്നിരിക്കെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല
ReplyDelete"ഓഫിസില്‍ മേലധികാരി അറിയാതെ ബ്രൗസ് ചെയ്യണമെന്നുള്ളവര്‍ക്ക് ശിരീഴിശീേ മോഡ് ഉപയോഗിക്കാം." ഈ “ശിരീഴിശീേ മോഡ്“ എന്താണു....
ReplyDelete