Thursday, September 25, 2008

വീഴ്‌ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ ബാഗ്‌

വൃദ്ധരായ ആളുകള്‍ വീണ്‌ പരിക്കേല്‍ക്കുന്നത്‌ തടയാന്‍ പ്രത്യേക എയര്‍ബാഗ്‌ ജാപ്പനീസ്‌ കമ്പനി വികസിപ്പിച്ചെടുത്തു. ആള്‍ താഴെ വീഴുന്നതായ സൂചന ലഭിച്ചാല്‍ ശരീരത്തിനു ചുറ്റുമായി കെട്ടിവയ്‌ക്കാവുന്ന ബാഗിന്റെ അറകളില്‍ 0.1 സെക്കന്റിനുള്ളില്‍ വായു നിറയും. രണ്ടു വായു അറകളുള്ള ഉല്‍പ്പന്നം താഴെ വീഴുന്നയാള്‍ക്ക്‌ കുഷ്യനില്‍ വീഴുന്ന പ്രതീതി നല്‍കും. ഒരു വായു അറ തല ഭാഗത്തും മറ്റൊന്ന്‌ അരയുടെ ഭാഗത്തുമാണ്‌ വീര്‍ക്കുക. എന്നാല്‍, ഇതിന്റെ പ്രധാന കുഴപ്പം പിറകോട്ട്‌ വീഴുന്നതില്‍ നിന്ന്‌ മാത്രമേ സംരക്ഷണം നല്‍കൂ എന്നതാണ്‌.
ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോം കെയര്‍ ആന്റ്‌ റീഹാബിലിറ്റേഷന്‍ പ്രദര്‍ശനത്തില്‍ ബാഗ്‌ പുറത്തിറക്കി. അപസ്‌മാര രോഗമുള്ള വൃദ്ധരെ ഉദ്ദേശിച്ചാണ്‌ ഇത്‌ പ്രധാനമായും പുറത്തിറക്കിയിരിക്കുന്നതെന്ന്‌ നിര്‍മാതാക്കളായ പ്രോപിന്റെ പ്രസിഡന്റ്‌ മിസ്‌തുയ ഉഷിഡ പറഞ്ഞു. 1.1 കിലോഗ്രാം തൂക്കം വരുന്ന എയര്‍ബാഗിന്റെ വില 1400 ഡോളറാണ്‌.
ജപ്പാനില്‍ 65 വയസ്സിന്‌ മുകളിലുള്ള മൂന്ന്‌ കോടി ജനങ്ങളുണ്ട്‌. ഇവരെ ലക്ഷ്യംവച്ച്‌ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്‌.

6 comments:

  1. ജപ്പാനില്‍ വീഴ്ചയുടെ കാര്യത്തില്‍ മുസ്ലീം സംവരണം ഒന്നും ഇല്ലേ മാഷേ?

    ReplyDelete
  2. ഉപകാരപ്രദമായ ജാക്കറ്റായിരിക്കും എന്ന് കരുതാം, ഏതുവശത്തേക്ക് വീണാലും ജാകറ്റ് യൂസ്ഫുള്‍ ആകുന്ന ക്രമീകരണം ഉണ്ടായാലേ ഉദ്ദേശിച്ച ഫലം ചെയ്യൂ എന്ന് തോന്നുന്നു. പരിജയപ്പെടുത്തിയതിന്‍ നന്ദി...

    ReplyDelete
  3. അനോണി(കള്‍?)ക്ക് വണക്കം,

    ‘സനോണി’വേഷത്തില്‍ താങ്കള്‍ ഉറച്ച മതേതരവാദിയും അമ്പുപെരുന്നാള്‍, ചന്ദനക്കുടം, പൂരം ഇത്യാദികള്‍ക്ക് ഒരേമനസ്സാല്‍ പങ്കെടുക്കുന്നവനും ആണെന്നു കരുതുന്നു!

    ഏതായാലും ഒരു ഉപദേശം മാത്രമെ ഈയുള്ളവനു തരാനൂള്ളൂ! താങ്കള്‍ മൂത്രമൊഴിക്കാന്‍ മാത്രം ഉപയോഗിക്കുന്ന ആ സാധനം വെട്ടിയെടുത്ത് പട്ടിക്കിട്ടുകൊടുക്കുക!

    ReplyDelete
  4. ദയവു ചെയ്‌ത്‌ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിടുന്നവര്‍ മാന്യമായ ഭഷ ഉപയോഗിക്കുക

    ReplyDelete
  5. താങ്കള്‍ക്ക് ബുദ്ധിമുട്ടായെങ്കില്‍ ആ കമന്റ് ഡിലീറ്റുക. പക്ഷെ ഇങ്ങനെ ഒളിച്ചിരുന്നു കൂവന്നവന്മാര്‍ക്ക് ഇതില്‍ക്കൂടുതല്‍ മാന്യമായ ഭാഷ കൊടുക്കാന്‍ എനിക്ക് പറ്റില്ല!

    ReplyDelete
  6. നല്ല ഉത്പന്നം. പക്ഷെ, വില കൂടുതല്‍. ഇത് പരിചയപ്പെടുത്തിയതിന്‍ നന്ദി. :-)

    ReplyDelete

നിങ്ങള്‍ പറയൂ...