കംപ്യൂട്ടര്‍ ഇല്ലാതെ ഇന്റര്‍നെറ്റ് വഴി സൗജന്യ ടെലിഫോണ്‍ സംഭാഷണം നടത്താവുന്ന ഉപകരണവുമായി സ്‌കൈപ്പ് വരുന്നു. ലോകത്തെവിടെയുമുള്ള മറ്റ് സ്‌കൈപ്പ് ഉപയോക്താക്കളുമായി സൗജന്യ വോയ്‌സ്, വീഡിയോ കോളുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്ന സൗജന്യ സോഫ്‌റ്റ്‌വെയറാണ് സ്‌കൈപ്പ്. കൂടാതെ സ്‌കൈപ്പില്‍ നിന്ന് ചെറിയ ചെലവില്‍ ലാന്റ് ലൈനിലേക്കും മൊബൈലിലേക്കും വിളിക്കാം. നിലവില്‍ സ്‌കൈപ്പിന് 30.90 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. സ്‌കൈപ്പിന്റെ പ്രധാന പോരായ്‌മ ഉപയോഗിക്കണമെങ്കില്‍ മൈക്രോഫോണും ഹെഡ്‌സെറ്റും പിടിപ്പിച്ച കംപ്യൂട്ടര്‍ വേണമെന്നതായിരുന്നു. അതൊഴിവാക്കുകയാണ് സ്‌കൈപ്പിന്റെ പുതിയ ഉപകരണം. കോഡ്‌ലസ്, ലാന്റ്‌ലൈന്‍, മൊബൈല്‍ രൂപത്തിലുള്ള മോഡലുകള്‍ ലഭ്യമാണ്. ഈ ഉപകരണം ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്‌ത് സ്‌കൈപ്പ് അക്കൗണ്ടിന്റെ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പ് ചെയ്‌താല്‍ നേരത്തേയുള്ള സ്‌കൈപ്പ് കോണ്‍ടാക്ടുകളെല്ലാം ഫോണില്‍ ലിസ്‌റ്റ് ചെയ്യും. പക്ഷേ, സ്‌കൈപ്പ് അക്കൗണ്ട് ഉണ്ടാക്കാനും കോണ്‍ടാക്ടുകള്‍ ചേര്‍ക്കാനും കംപ്യൂട്ടര്‍ തന്നെ വേണം. മൊബൈല്‍ ഫോ ണ്‍ പോലെ സ്‌കൈപ്പ് അക്കൗണ്ട് തുറക്കാന്‍ തിരിച്ചറിയല്‍ രേഖകളുടെ ആവശ്യമില്ല. സ്‌കൈപ്പ് കോളുകള്‍ എന്‍ക്രിപ്‌റ്റഡ് ആയതിനാല്‍ നിയമപരമായോ അല്ലാതെയോ നിങ്ങളുടെ സംഭാഷണം നിരീക്ഷിക്കാന്‍ നിലവില്‍ യാതൊരു വഴിയുമില്ല. കോളിന്റെ ഇരുതലയ്‌ക്കലുമുള്ള ആളുകള്‍ ബ്രോഡ്‌ബാന്റ് വഴി സ്‌കൈപ്പില്‍ ലോഗിന്‍ ചെയ്‌തിരിക്കണമെന്നതിനാല്‍ അത്യാവശ്യ കോളുകള്‍ക്ക് ഉപയോഗിക്കാന്‍ സ്‌കൈപ്പ് പ്രയോജനപ്പെടില്ല. ഇനി സ്‌കൈപ്പ് ഉപയോഗിച്ച് സാധാരണ ഫോണിലേക്കോ ലാന്റ് ലൈനിലേക്കോ വിളിക്കണമെന്നുണ്ടെങ്കില്‍ സ്‌കൈപ്പ് ഔട്ട് എന്ന സേവനം ഉപയോഗിക്കാം. സ്‌കൈപ്പ് ഇന്‍ ഉപയോഗപ്പെടുത്തി ഫോണില്‍ നിന്നു നിങ്ങളുടെ സ്‌കൈപ്പ് നമ്പറില്‍ കോള്‍ സ്വീകരിക്കാനും സാധിക്കും. ഈ രണ്ട് സേവനങ്ങള്‍ക്കും തുക മുടക്കണം. എന്നാല്‍, ഈ തുക സാധാരണ ഫോണിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛമാണ്. ഉദാഹരണത്തിന് സ്‌കൈപ്പ് ഇന്‍ ഉപയോഗിച്ച് നിങ്ങളെ വിളിക്കുന്നയാള്‍ ഒരു ലോക്കല്‍ നമ്പറിലേക്കാണു വിളിക്കുന്നത്. ഇത് ഇന്റര്‍നെറ്റ് വഴി നിങ്ങളുടെ സ്‌കൈപ്പ് നമ്പറിലേക്കെത്തുന്നു. നിര്‍ഭാഗ്യവശാല്‍ 21 രാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ സ്‌കൈപ്പ് ഇന്‍ സേവനം ലഭിക്കുന്നുള്ളൂ. ഇന്ത്യയും ലഭിക്കാത്തവയുടെ കൂട്ടത്തില്‍പ്പെടും. എന്നാല്‍, ഇന്റര്‍നെറ്റ് ടെലിഫോണിനുള്ള നിയന്ത്രണം എടുത്തുകളയാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തിരിക്കെ ഇതിനു മാറ്റമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
മൂന്നാംതലമുറ മൊബൈലുകളില്‍ സ്‌കൈപ്പ് ഉപയോഗം സാധ്യമാക്കുന്ന ചില സോഫ്‌റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. www.fring.com ല്‍ ഇത്തരം സോഫ്‌റ്റ്‌വെയര്‍ ലഭ്യമാണ്. മൂന്നാംതലമുറ മൊബൈല്‍ സൗകര്യങ്ങള്‍ ഇന്ത്യയില്‍ പൂര്‍ണമായും ലഭ്യമായാല്‍ ഇതിന്റെ സാധ്യതകള്‍ അപാരമാണ്.
കടപ്പാട്: വെബ്‌്‌ലോകം
Friday, September 5, 2008
Subscribe to:
Post Comments (Atom)
വളരെ നന്ദി..
ReplyDeleteഇത്തരം കാര്യങ്ങള്‍ പറഞ്ഞു തന്നതിനു
ഇതൊക്കെ ഇവിടെ പങ്കു വയ്ക്കുന്നതിനു ഒരുപാട് നന്ദിയുണ്ട്...
ReplyDeleteസാധനം കൊള്ളാമല്ലോ!!!!!!
ReplyDeletethanx for comments
ReplyDeleteI appreciate you
ReplyDeleteWell done,,
ReplyDeleteസ്കൈപ്പിനും മുന്നെ വേറെ പല കമ്പനികളും അത്തരം ഫോണുകള്‍ ഇറക്കിയിട്ടുണ്ട്, വോനേജ്, എംപിങ് എന്നിവ ഉദാഹരണം. അപ്പോളാണ് ബിസിനസ്സില്‍ പിന്നില്‍ പോയ സ്കൈപ് ഇത് ഇറക്കുന്നത്!
ReplyDelete