ഒരിളം കാറ്റുപോലുമില്ലാതെ
പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി
തലയാട്ടുന്നതെന്താണ്
അതെന്നോടെന്തോ പറയുന്നുണ്ടോ
ഓ.. ഉമ്മാന്റെ ഖബറിനു മുകളിലാണാച്ചെടി
നശിച്ചു നാറാണക്കല്ലെടുത്ത
ഈ മകനെ ഉമ്മ ആശ്വസിപ്പിക്കയാവുമോ
അല്ലെങ്കിലും ഉമ്മയങ്ങനെയാണ്
സ്‌നേഹിക്കാനേ അറിയൂ
ഉമ്മാന്റെ ആദ്യത്തെക്കനിയായിരുന്നു ഞാന്‍
എന്തൊരു സ്‌നേഹമായിരുന്നെന്നോട്
ഉണ്ണാനും ഉടുക്കാനും കിടക്കാനും ഉമ്മ വേണം
വളര്‍ന്നപ്പോഴും പൊടി മീശ വന്നപ്പോഴും
അതങ്ങനെത്തന്നെയായിരുന്നു
പിന്നീടെപ്പോഴാണുമ്മയെനിക്കന്യയായത്
സുന്ദരിയായ പെണ്ണിനെക്കിട്ടിയപ്പോള്‍?
സ്വന്തമായ് രണ്ടു കണ്‍മണികള്‍ പിറന്നപ്പോള്‍..?
ചുക്കിച്ചുളിഞ്ഞ് ഒന്നിനും വയ്യാതെ
ഭാരമായി മാറിയപ്പോള്‍..?
ആശുപത്രിയിലേക്കെന്നും പറഞ്ഞ്
കാറില്‍ കയറ്റിയ ഉമ്മയെ
കൊണ്ടുതള്ളിയത്
ഏതോ വൃദ്ധസദനത്തില്‍
പാവം മരിക്കാന്‍ നേരത്തും
അവസാനം പറഞ്ഞ പേര് എന്റേതാണത്രെ
കെട്ടിയ പെണ്ണ് വേലി ചാടിയതെപ്പോഴാണ്..?
ഉറുമ്പരിക്കാതെ പേനരിക്കാതെ വളര്‍ത്തിയ കുട്ടികള്‍
എന്നെ ചവിട്ടിപ്പുറത്താക്കിയതെന്തിനാണ്?
ഒരു നേരത്തേ അന്നത്തിനായ്
വീടായ വീടുമുഴുവനും
റോഡായ റോഡുമുഴുവനും തെണ്ടി
ഒടുക്കം ഉച്ചവെയിലില്‍ തളര്‍ന്നു മയങ്ങുമ്പോഴും
ഉമ്മ പുഞ്ചിരിച്ചെത്താറുണ്ട്.
ഇപ്പോള്‍,
മൈലാഞ്ചിച്ചെടി
എന്നെ വിളിക്കുന്നതെങ്ങോട്ടാണ്?
എനിക്കറിയാം
ഉമ്മക്ക് സഹിക്കാവുന്നതിലപ്പുറമാണീ
മകന്റെ ദുര്യോഗം
ഉമ്മാ ഞാനും വരുന്നു
ഉമ്മാന്റെയരികിലേക്ക്
ആ മടിയില്‍
ഒരിക്കല്‍ക്കൂടി തലചായ്‌ച്ചെനിക്കുറങ്ങണം
നന്നായിട്ടുണ്ട്. പലരും പലപ്പോഴും വിരല്‍ചൂണ്ടുകയാണീ സമൂഹത്തിന്റെ അധപ്പതനത്തിനെതിരേ..അതു ചിലപ്പോള്‍ കുറിക്കുകൊള്ളും അല്ലാത്തപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെ...ഇല്ലാതാവുന്നു. എങ്കിലും നാം പ്രോല്‍സാഹിപ്പിക്കേണ്ടതാണ് ഇത്തരം ശ്രമങ്ങളെ..ഒരു പക്ഷേ ആരുടെയെങ്കിലും കഠിനഹൃദയത്തെ അതു സ്‌പര്‍ശിച്ചാലോ...
ReplyDeleteപഹയാ ഇജ്ജ് കൊള്ളാമല്ലൊ.. എങ്കിലും ഞമ്മള് അന്നെക്കുറിച്ച് ഇങ്ങനെയൊന്നും ബിശാരിച്ചില്ല... അന്റെ ഖല്‍ബില് ബല്യ ഒരു കബി ഒറങ്ങണണ്ട് ... അവനെ ഉണര്‍ത്തിയെടുത്താല്‍ നാളെ പണ്ട് പേര്‍ശ്യേല് ഇജ്ജ് തെണ്ടിത്തിരിഞ്ഞപോലെ ഇനി ഇവിടെയും പത്രത്തിന്നൊക്കെ പുറത്താക്കി അലഞ്ഞു നടക്കുമ്പോള്‍ അത്താഴത്തിനുള്ള വകയ്‌ക്ക് ഉപകാരപ്പെടും... അല്ല ഇജ്ജ് ഞമ്മളെ മക്കാറാക്കല്ല്......... ഇത് ഈച്ചക്കോപ്പി ഒന്നുമല്ലല്ലോ
ReplyDeleteനമ്മുടെ സമൂഹത്തില്‍ ഇന്നു കാണപ്പെടുന്ന വലിയൊരു വിപത്തിനു നേരെ ആണ് താങ്കള്‍ കവിത എഴുതിയത്..വളരെ നന്ന്നായിട്ടുണ്ട്.
ReplyDeleteനന്നായി..
ReplyDeleteപക്ഷെ,ആ മകന്‍ ഉമ്മയ്ക്കരികിലെയ്ക്ക് പോകേണ്ടായിരുന്നു..
നന്നായി... സ്നേഹത്തിന്റെ നിര്‍വ്വചിക്കാനാവാത്ത രൂപമാണു അമ്മ..
ReplyDeleteആശംസകള്‍ :)