കെ എ സലിം
ന്യൂഡല്‍ഹി: ജാമിഅ നഗര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ് അമീനെയും മുഹമ്മദ് സാജിദിനെയും താമസിക്കുന്ന മുറിയില്‍ നിന്ന് പോലിസ് പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നശേഷം വെടിവച്ചുകൊന്നുവെന്ന് ദൃക്‌സാക്ഷികള്‍.
കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ നേരിട്ടാണ് ഇരുവരെയും വെടിവച്ചുകൊന്നത്. കൊല്ലുന്നതിന് മുമ്പ് ഇവരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്‌തു. ശേഷം മൃതദേഹം പൊതിഞ്ഞുകെട്ടി ഫ്‌ളാറ്റിനുള്ളില്‍ കൊണ്ടിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
സാക്ഷികളുടെ പേരു വെളിപ്പെടുത്താതെ മെയില്‍ ടുഡേ ദിനപത്രമാണ് പോലിസ് നുണകളെ പൊളിക്കുന്ന സാക്ഷിവിവരണങ്ങള്‍ പുറത്തുവിട്ടത്.
സ്‌പെഷ്യല്‍ സെല്ലിലെ സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറാണ് ആദ്യം ആതിഫും സാജിദും താമസിക്കുന്ന എല്‍-18 ഫ്‌ളാറ്റിന്റെ നാലാംനിലയിലെത്തിയത്. മൊബൈല്‍ ഫോണ്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലായിരുന്നു ഇയാള്‍. ആതിഫിന്റെ മുറിയുടെ വാതിലില്‍ത്തട്ടിയപ്പോള്‍ പുറത്തുവന്നവരുമായി ഇയാള്‍ വാക്കുതര്‍ക്കമുണ്ടാക്കി. ബഹളം കേട്ട് അടുത്ത ഫ്‌ളാറ്റിലുള്ളവര്‍ പുറത്തിറങ്ങിനോക്കി. തര്‍ക്കം തുടങ്ങിയ ഉടനെ കോണിപ്പടിക്കു താഴെയുണ്ടായിരുന്ന പോലിസുകാര്‍ മുകളിലേക്കു കുതിച്ചു.
ആരുടെയും കൈയില്‍ ആയുധങ്ങളുണ്ടായില്ലെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധ ചെറുത്തുനില്‍പ്പ് പ്രതീക്ഷിച്ചായിരുന്നില്ല ഇവരുടെ വരവെന്നു വ്യക്തം. ഈ പോലിസുകാരിലൊരാള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മയായിരുന്നുവെന്ന് ടി.വി ചിത്രങ്ങളില്‍ നിന്നു വ്യക്തമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
പുറത്തുവന്ന മറ്റു ഫ്‌ളാറ്റുകാരോട് അകത്തുപോവാനും വാതിലും ജനലും അടച്ചിടാനും ശര്‍മ അലറി. അല്ലെങ്കില്‍ വെടിയേല്‍ക്കുമെന്നായിരുന്നു ശര്‍മയുടെ മുന്നറിയിപ്പ്. വീട്ടുകാരെല്ലാം ഈ ഉത്തരവനുസരിച്ചു ഫ്‌ളാറ്റുകളുടെ വാതിലുകളും ജനലുകളും അടച്ചിട്ട് അകത്തിരുന്നു. ആതിഫിന്റെ ഫ്‌ളാറ്റിലേക്ക് കാണാവുന്ന ചെറിയ ബാത്ത്‌റൂം ജനലിലൂടെയാണു ദൃക്‌സാക്ഷികള്‍ പിന്നീട് നടന്നതെന്താണെന്നു കാണുന്നത്.
മുറിയില്‍ ആതിഫും സാജിദും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ശര്‍മയും സംഘവും കോണിപ്പടിയിലൂടെ താഴേക്കു വലിച്ചിഴച്ചു. ഇരുവരും നിരായുധരും പേടിച്ചരണ്ടവരുമായിരുന്നു.
താഴെ എന്തു നടന്നുവെന്നു കാണാനാവുമായിരുന്നില്ല. എന്നാല്‍, പോലിസുകാര്‍ ഇരുവരെയും അസഭ്യം പറയുന്നതു കേള്‍ക്കാമായിരുന്നു. തുടര്‍ന്നു വെടിശബ്ദം കേട്ടു. ഒരു പോലിസുകാരന്‍ അലറുന്ന ശബ്ദവും- `സാഹബ് കോ ഗോലി ലഗ് ഗയി' (ബോസിന് വെടി കൊണ്ടു). കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വെടിശബ്ദം കേട്ടു.
അല്‍പ്പനേരം കൂടി കഴിഞ്ഞപ്പോള്‍ ദൃക്‌സാക്ഷികള്‍ക്കു പോലിസിനെ കാണാനായി. അവര്‍ രണ്ടു മൃതദേഹങ്ങള്‍ മുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുകയായിരുന്നു. മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞിരുന്നു. അതേസമയം തന്നെ സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മേന്ദറും മറ്റൊരു പോലിസുകാരനും ശര്‍മയെ താങ്ങിയെടുത്തു കൊണ്ടുപോവുന്നത് കണ്ടു. അല്‍പ്പസമയത്തിനകം രണ്ടു മൃതദേഹങ്ങളും പോലിസ് വാനില്‍ക്കയറ്റി കൊണ്ടുപോയി.
ഇതോടൊപ്പം മൂന്നു യുവാക്കളെയും പിടിച്ചുകൊണ്ടു പോലിസുകാര്‍ എത്തി. അവരിലൊരാള്‍ ഇപ്പോള്‍ പോലിസിന്റെ കസ്‌റ്റഡിയിലുള്ള മുഹമ്മദ് സെയ്‌ഫായിരുന്നു. ഇവരെ എവിടെനിന്നാണ് കൊണ്ടുവന്നതെന്നു ദൃക്‌സാക്ഷികള്‍ക്കു വ്യക്തമായില്ല. പോലിസ് പറയുന്നതുപോലെ ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ എന്തുകൊണ്ട് പോലിസുകാരെ കണ്ടപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ് ദൃക്‌സാക്ഷികള്‍ ചോദിക്കുന്നത്.
കൊല്ലുന്നതിനു മുമ്പ് യുവാക്കളെ പോലിസ് മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നതിനു മുമ്പ് ആതിഫിനെയും സാജിദിനെയും പോലിസ് മര്‍ദ്ദിച്ചിരുന്നുവെന്നു വ്യക്തമായി. ഇരുവരെയും ബലമായി പിടിച്ചു നാലാംനിലയില്‍ നിന്നു താഴേക്ക് കൊണ്ടുപോയി വെടിവച്ചു കൊന്നുവെന്ന ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണു മൃതദേഹം പോസ്‌മോര്‍ട്ടം നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ നല്‍കുന്ന വിവരം. ഇരുവരുടെയും മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളും ആന്തരിക മുറിവുകളുമുണ്ടായിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി.
മല്‍പ്പിടിത്തത്തില്‍ സംഭവിക്കുന്നതോ ശക്തമായ ഇടിയേറ്റതിനാലോ സംഭവിക്കാവുന്നതു പോലുള്ള മുറിവുകളായിരുന്നു അത്. വയറ്റില്‍ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. ഏതെങ്കിലും ആയുധം കൊണ്ട് ഇടിച്ചാലും ഇത്തരത്തിലുള്ള മുറിവുകളുണ്ടാവാന്‍ സാധ്യതയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. അല്ലെങ്കില്‍ ബൂട്ട് കൊണ്ടു ശക്തമായി തൊഴിക്കുന്നതുപോലെ ശരീരത്തിലേക്കു ശക്തമായി അമര്‍ന്നതായാലും മതി. ഒരു മൃതദേഹത്തിന്റെ കാലില്‍ ഏതെങ്കിലും ആയുധം കൊണ്ടടിച്ച പോലെ മുറിവുകളുണ്ടായിരുന്നു.
പോലിസും കൊല്ലപ്പെട്ടവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായെന്നും ഇതില്‍ നിന്ന് ഇത് അനുമാനിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. തലയ്‌ക്കു വെടിയേറ്റാണു സാജിദ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പോലിസിന്റെ ഭാഷ്യത്തെ അപ്പാടെ തള്ളിക്കളയുന്നതാണു ഡോക്ടര്‍മാരുടെ ഈ വെളിപ്പെടുത്തലുകള്‍.
തേജസ്: 25-09-08
Wednesday, September 24, 2008
Subscribe to:
Post Comments (Atom)
കേരളത്തിലെ പത്രങ്ങള്‍ ഈ വാര്‍ത്ത തമസ്കരിച്ചോ? ഒന്നിന്റെയും തന്നെ ഓണ്‍ന്‍ലൈന്‍ എഡിഷനില്‍ ഈ വാര്‍ത്ത കണ്ടില്ല! എനി ഐഡിയ?
ReplyDeleteഇന്നലെ വരെ ശര്‍മ്മയെ കൊന്നത് പോലീസ് എന്നായിരുന്നു. ഇന്നു കഥ മാറിയോ.
ReplyDeleteനിങ്ങളെപ്പോലെയുള്ളവരാണ് ഈ നാടിന്റെ ശാപം
ഇന്നലെ പോലിസ് ആണെന്നു പറഞ്ഞതാര്..? ഇന്ന് പോലിസ് അല്ലെന്നു പറഞ്ഞതാര്...? മാധ്യമങ്ങള്‍ പുറത്തുവിടുന്നത് സംശയങ്ങള്‍ മാത്രമാണ്. സത്യം തെളിയിക്കേണ്ടത് നിയമപാലകരും .
ReplyDeleteഈ ദൃക്‌സാക്ഷികളുമായി ആരാണ് ഇന്റര്‍വ്യൂ നടത്തിയത്?
ReplyDeleteഅതു പോട്ടെ - ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഒരു സംഘടന ഉണ്ടോ? അതോ എല്ലാം സര്‍ക്കാരു തന്നെ ബോംബ് പൊട്ടിക്കുന്നു, അവരുടെ പേരില്‍ വെച്ചു കെട്ടുന്നു എന്നാണോ? അതോ സംഘ പരിവാര്‍ എല്ലാ ബോംബും പൊട്ടിക്കുന്നു എന്നോ?
ആദ്യം അവര്‍ ആ പാവം പിള്ളേരെ പിടിച്ചു ഇടിച്ചു. എന്നിട്ട് വെടിവെച്ചു കൊന്നു. എന്നിട്ട് ചുമ്മ ഒരു രസ്സത്തിന് തങ്ങളുടെ പോലീസ് മേധാവിയേയും വെടിവെച്ചു.
ReplyDeleteഒരുത്തന്‍ കൊല്ലപ്പെട്ടാല്‍ (മുസ്ലീം നാമ ധാരിയായിക്കണം) ദയവായി ഇനി പോലീസ് അന്വേഷണത്തിനു പകരം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതി. കൊന്നതിന്റെ വിവരണം ഡോക്ട്ര്മാരെ ഉദ്ധരിച്ച് തേജസ്സ് പോലെയുല്ല ചില മുസ്ലീം പത്രങ്ങളും ബ്ലോഗ്ഗിലെ സിമിക്കാരും വിശദീകരിക്കും
സിമി അല്ല , എല്ലാ ബോംബുകളും ഇന്ത്യന്‍ മുജാഹിദീനും സിമീയും ചേര്‍ന്ന കമ്പൈന്‍ഡ് ഗ്രൂപ്പ് ആണ് പൊട്ടിക്കുന്നത്. ഇതിന്റെ ഇന്ത്യയിലെ സി.ഇ.ഒ , ശ്രീ.ശര്‍മ വെടിവെച്ചു കൊന്ന ഉഗ്ര ഭീകരന്മാരാരാണ്. ഒരാള്‍ പരീക്ഷ എഴുതികൊണ്ടിരിക്കേ അകലെ തെരുവില്‍ ബോംബ് വെച്ച് പൊട്ടിച്ച് നിരപരാധികളെ കൊല്ലുകയാണ് ഉണ്ടായത്. ബോം ബ് തീവണ്ടിയില്‍ കൊണ്ടുപോയതാണ്.ആവശ്യമുള്‍ലസൈക്കിള്‍ , കാര്‍, മരം എന്നിവ തയ്യാറാകിയത് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള അബൂ ബഷീര്‍ ആണ്. (ഇത്രയുമാണ് പത്ര ദ്വാരാ ഉള്ള അറിവ്)
ReplyDeleteആസന്നമായിരിക്കുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയ്യര്‍ത്തുന്ന ഏക മുദ്രാവാക്യം ഇസ്ലാമികതീവ്രവാദമാണ്. മുസ്ലിം പ്രീണനം മുസ്ലിം പ്രീണനം എന്ന് നിരന്തരം വാദിക്കുന്ന ബിജെപിയെ സത്യത്തില്‍ കോണ്‍ഗ്രസ്സ് പേടിച്ച് മൂത്രമൊഴിച്സിരിക്കുകയാണ്.ആര്‍ജ്ജവമില്ലാത്ത രാഷ്ട്രീയ പരിശകള്‍ ഇപ്പോള്‍ ഈ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ മുഖം റക്ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചേടത്തോളം പോലീസ് രാജ് പുതുമയല്ല അടിയന്തിരാവസ്ഥ മുതല്‍ക്കിണ്ടോട്ട് 100 ഉദാഹരങ്ങള്‍ കാണാം. കോണ്‍ഗ്രസ്സ് ഒരു പക്ഷെ ഇതില്‍ വര്‍ഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും ഒന്നു കാണുന്നുണ്ടാവില്ല പക്ഷെ വരുന്ന തെരെഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ ആണവ കരാര്‍ ,തീവ്രവാദം തൂടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ട് പൊറുതിയ മുട്ടിയ കാലത്ത് ഇത്തരം മുസ്സ്ലിം തീവ്രവാദ ഏറ്റുമുട്ട്റ്റലുകള്‍ ഒരു മുട്ടു ശാന്തിയാണ്. ആഗോള ഭീകര വാദത്തിന്റെ വെന്‍ഡിംഗ് മെഷീനുകളായ ഇസ്ലാം തീവ്രവാദികളെ പോലീസ് വേട്ടയാടിയാല്‍ ആര്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളത്.
ഉത്തരം അവര്‍ തന്നെ പറയുന്നു “ എല്ലാ മുസ്ലിംഗളും തീവ്രവാദികളല്ല എന്ന് “ പക്ഷെ പിടിക്കപ്പെട്റ്റാലോ വെടി വെച്ച് കൊന്നാലോ അവര്‍ തീവ്രവാദികളാവും. അവര്‍ ഉസാമ ബിന്‍ ലാദന്റെ ഷാളും പുതച്ചു കൊണ്ട്യ് പോലീസ് അവരെ പൊത്തു ജന മധ്യത്തില്‍ കാണിക്കും.
അമേരിക്കക്ക് ഇസ്ലാമികഭീകരവാദം ഒരു corporate strategy ആണെങ്കില്‍ ഇന്ത്യക്ക് അത് പൊളിറ്റിക്കല്‍ ആണ് എന്ന് മാത്രം. എല്ലാവര്‍ക്കും നിലനില്‍ക്കനുള്ള ആയുധങ്ങള്‍. ഇതിനിടയില്‍ തീവ്രവാദികള്‍ ആവുന്നവര്‍ക്കും, ആക്കപ്പെടുന്നവര്‍ക്കും , അതിനിരയാവുന്ന മനുഷ്യര്‍ക്കൂം നഷ്ടപ്പെടുന്നത് ജീവിതാങ്ങള്‍.
ഇത് എത്ര കാലം തുടരുമോ ആവോ ?
എനിക്ക് ഇത്രയുമേ പറയാനുള്ളൂ ....
ReplyDeleteഏത് ideology യുടെയും പേരില്‍ പാവപ്പെട്ടവനെ കൊന്നൊടുക്കുന്ന ഒരു മനുഷ്യനോടും സഹതാപിക്കണ്ട കാര്യമില്ല ...
ഒരു പാവം വഴിപോക്കന്റെ മരണവും ഒരു മുജഹിദ്ദിന്ടെ മരണവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല...
മരിക്കുന്നത് ഒരു മകനോ,ഒരു അച്ഛനോ,അനിയനോ,ഒരു ഭര്‍ത്താവോ ആണ് .....
( ഈ കമന്റിയവര്‍ ആരും ഗള്ഫ്.. ലെ വധശിക്ഷയെപ്പറ്റി ഒന്നും മിണ്ടാരില്ലല്ലോ ???)
ജോക്കര്‍ എന്ന സിമിക്കാരന്‍ ഇതല്ലതെ എന്തു പറയാന്‍. പാക്കിസ്ഥാനിലും, ചൈനയിലും വരെ നടക്കുന്ന മുസ്ലീം ഭീകാക്രമണങ്ങല്‍ സങ്ഹപരിവാര്‍ നടത്തുന്നതാണെന്നാണ് അദ്ദെഹത്തിന്റെ പക്ഷം. സിമി വാഴക വാഴക, ഇന്ത്യയിലും ശരീഅത്ത് നടപ്പാക്കുക. എല്ല അവനും കുറഞ്ഞത് 10 കല്ല്യാണമെങ്കിലും കഴിക്കുക , 100 മക്കളെ ഉല്‍പ്പാദിപ്പിക്കുക. അവര്‍ തമ്മില്‍ തല്ലി ചാകട്ടെ, ആര്ര്ക്കു ചേതം.
ReplyDeleteഇസ്ലാമിനെക്കുരിച്ചു കൂടുതല്‍ അറിയാന്‍ വായിക്കൂ
http://yukthivadam.blogspot.com/2008/09/blog-post_08.html
http://yukthivadam.blogspot.com/2008/08/blog-post_09.html
10 kettanalee parnjullu sreekrishnan kettiyapole 16000 kettanum kanda vayunteym kattinteym vellathinetym okke koode poyi kuttikale undakkan mukalim blog chyetha vidwan parayathathil albhuthame ulluu...
ReplyDelete5 perum koodi orale ketan peru parayatha vidhwan parayathth karyamayi....