Wednesday, September 24, 2008

സ്‌ഫോടനം നടക്കുമ്പോള്‍ സാഖിബ്‌ പരീക്ഷാഹാളില്‍


കെ എ സലിം
ന്യൂഡല്‍ഹി: അഹ്‌മദാബാദ്‌ സ്‌ഫോടനത്തിനു സഹായം നല്‍കിയെന്ന്‌ ഡല്‍ഹി പോലിസ്‌ ആരോപിക്കുന്ന സാഖിബ്‌ നിസാര്‍ സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയില്‍ എം.ബി.എ പരീക്ഷ എഴുതുകയായിരുന്നുവെന്നു വ്യക്തമായി.


23കാരനായ നിസാര്‍ ജൂലൈ 23 മുതല്‍ 28 വരെ നടന്ന എല്ലാ പരീക്ഷയ്‌ക്കും ഹാജരായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ജൂലൈ 26നാണ്‌ അഹ്‌മദാബാദ്‌ സ്‌ഫോടനം നടന്നത്‌. സാഖിബ്‌ എല്ലാ പരീക്ഷയും എഴുതിയിരുന്നുവെന്നു തെളിയിക്കുന്ന ഹാജര്‍പ്പട്ടിക ഉള്‍പ്പെടെയുള്ള രേഖകള്‍ സാഖിബിന്റെ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്കു കൈമാറി.
ഡല്‍ഹി, അഹ്‌മദാബാദ്‌ സ്‌ഫോടനങ്ങള്‍ക്കു സഹായം ചെയ്‌തുവെന്ന കുറ്റത്തിന്‌ കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സാഖിബിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പോലിസ്‌ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ആതിഫ്‌ തന്റെ സുഹൃത്താണെന്നും അവന്‍ തീവ്രവാദിയല്ലെന്നും ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിന്‌ അഭിമുഖം നല്‍കിയതിനു തൊട്ടുടനെയായിരുന്നു അറസ്റ്റ്‌.
എം.ബി.എ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സാഖിബ്‌ നെഹ്‌റു പ്ലേസിലെ ഒരു റിക്രൂട്ടിങ്‌ കമ്പനിയില്‍ ടാലന്റ്‌ പി.ആര്‍.ഒ ആയി ജോലിയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട ആതിഫിനും അറസ്റ്റിലായ ഷക്കീലിനുമൊപ്പം ജൂലൈ 12, 13 തിയ്യതികളില്‍ സാഖിബ്‌ അഹ്‌മദാബാദ്‌ സന്ദര്‍ശിക്കുകയും ബോംബ്‌ വയ്‌ക്കാന്‍ സഹായം ചെയ്യുകയും ചെയ്‌തുവെന്നാണ്‌ അറസ്റ്റ്‌ ചെയ്‌ത ശേഷം പോലിസ്‌ മാധ്യമങ്ങളോടു പറഞ്ഞത്‌.


സിക്കിം മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദൂരപഠന സംവിധാനം വഴി എം.ബി.എ പഠിക്കുന്ന സാഖിബ്‌ ഈ സമയത്തെല്ലാം തിരക്കിട്ട പഠനത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ``എന്റെ മകന്‍ രാവിലെ ഓഫിസില്‍പ്പോവും. വൈകീട്ട്‌ ജിംനേഷ്യത്തിലും. രാത്രി പഠിക്കും. കഠിനാധ്വാനിയാണ്‌ അവന്‍''- സാഖിബിന്റെ പിതാവ്‌ നിസാര്‍ അഹ്‌മദ്‌ അസ്‌മി പറയുന്നു.
ഇക്കണോമിക്‌സില്‍ മിടുക്കനായ വിദ്യാര്‍ഥിയെന്ന നിലയില്‍ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയുടെ സ്വര്‍ണമെഡല്‍ ജേതാവായ സാഖിബ്‌, പ്രമുഖ കമ്മ്യൂണിറ്റി വെബ്‌സൈറ്റായ ഓര്‍ക്കുട്ട്‌ വഴി പതിവായി സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
63 സുഹൃത്തുക്കളാണ്‌ സാഖിബിന്‌ ഓര്‍ക്കുട്ടിലുണ്ടായിരുന്നത്‌. ഇതില്‍ ഒമ്പത്‌ പെണ്‍കുട്ടികളടക്കം 29 പേര്‍ ഹിന്ദുക്കളാണ്‌.
പോലിസിന്റെ വാദമനുസരിച്ച്‌, അഹ്‌മദാബാദില്‍ പൊട്ടിയ 22ഉം സൂറത്തിലെ മരത്തിലും മറ്റുമായി കെട്ടിത്തൂക്കിയ 28ഉം അടക്കം 50 ബോംബുകള്‍ സ്ഥാപിച്ചത്‌, അതിനുപയോഗിച്ചുവെന്നു പോലിസ്‌ പറയുന്ന നാല്‌ കാറുകള്‍ മുംബൈയില്‍ നിന്നു മോഷ്ടിച്ച്‌ ഗുജറാത്തിലെത്തിച്ചത്‌, മൂന്നു സൈക്കിളുകള്‍ വാങ്ങിയത്‌, ബോംബുകള്‍ എത്തിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കിയത്‌- എല്ലാം ചെയ്‌തത്‌ സാഖിബ്‌. അതും ഡല്‍ഹിയിലെ പരീക്ഷാഹാളിലും വാടകമുറിയിലും വച്ച്‌!
മകന്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഉമ്മ അഅ്‌സംഗഡിലെ വീട്ടില്‍ തളര്‍ന്നുകിടപ്പാണ്‌. അവിടെ ആരും ശരിയാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്‌ സാഖിബിന്റെ അനുജന്‍ ശാരിഖ്‌ പറഞ്ഞു. ``സ്‌നേഹസമ്പന്നനായ എന്റെ ജ്യേഷ്‌ഠന്‌ 23 വയസ്സ്‌ തികയുന്ന ദിവസം പോലിസ്‌ നല്‍കിയ ജന്മദിനസമ്മാനമാണോ ഇത്‌''- ശാരിഖ്‌ ചോദിക്കുന്നു.

തേജസ്‌: 24-09-08 

15 comments:

  1. Oh allah;;;;;;;;;;

    Shocking truth; Real exposure of 'hidden' truth........

    ReplyDelete
  2. എന്തൊക്കെ കളികള്‍... ഈ ഭീകര ഫാന്‍സി ഡ്രസ്‌ ഒന്നു നോക്കൂ

    ReplyDelete
  3. കള്ളക്കേസില്‍പ്പെട്ടു തിഹാര്‍ ജയിലില്‍ കിടക്കേണ്ടിവന്ന പ്രമുഖ കശ്‌മീരി പത്രപ്രവര്‍ത്തകന്‍ ഇഫ്‌തിഖാര്‍ ഗിലാനി ഒരിക്കല്‍ ഒരു കഥപറഞ്ഞു..... കഥ ഇവിടെ

    ReplyDelete
  4. ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല, നാളെ ഏതെങ്കിലും കാലത്ത് നടക്കാന്‍ പോകുന്ന് ഒരു ബോംബ് സ്ഫോടനത്തിനു തുടര്‍ച്ചയായി നടക്കാന്‍ പോകുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ പോകുന്നവരുടെ ലിസ്റ്റ് എന്നേ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു..

    ReplyDelete
  5. ജൂലൈ 12, 13 തീയതികളില്‍ ആണ് സാഖിബ് ആഹ്മെധബാധില്‍ പോയത്. അവന്റെ പരീക്സ നടന്നത് അതും കഴിഞ്ഞു രണ്ടു ആഴ്ച കഴിഞ്ഞും. അപ്പോള്‍ പരീക്ഷ എഴുതി എന്ന് പറഞ്ഞതു കൊണ്ടു ഇദേഹം സ്ഫോടനത്തില്‍ പന്കില്ല എന്ന് തെളിയുന്നതെങ്ങിനെ?

    ReplyDelete
  6. സ്ഫോടനത്തിന് ദാവൂദുമായുള്ള ബന്ധവും അന്വേഷിക്കുന്നു. സ്ഫോടനം നടക്കുമ്പോള്‍ ദാവൂദ് ഏതു കക്കൂസില്‍ ആയിരുന്നു എന്നുകൂടി ഉടനെ എഴുതണേ. അയാളും ഇസ്ലാം ആണല്ല്. ഫോബിയ തന്നെ ആയിരിക്കും: അല്ലെങ്കില്‍ മിനിമം ഗൂഢാലോചന്‍

    ReplyDelete
  7. പാകിസ്ഥാനില്‍ അടുത്ത ഇടയ്ക്കു നടന്ന സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായി അറസ്റ്റുചെയ്ത ഏഴുപേരെയും തീഹാര്‍ ജെയിലില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. നേരത്തേ ഒരുക്കി വച്ചേക്കുകയായിരുന്നു.

    ReplyDelete
  8. എന്തുകൊണ്ട് ഇസ്ലാമിനെ ഭീകരർ എന്ന ചാപ്പകുത്തപ്പെടുന്നു. അജ്ഞാതനും രചനയും ഒക്കെ ആലോചിട്ടുണ്ടോ ? അറസ്റ്റ്ചെയ്യപ്പെടുന്നവർ മുസ്‌ലീം ആയതുകൊണ്ട് മാത്രമല്ല, ഇങ്ങനെ പിടിക്കപ്പെടുന്നവരുടെ പേര്മാത്രം കേട്ട് അവർക്ക് പരിചയായി രംഗത്ത് എത്തുന്നതുകൊണ്ടും. ഈ പിടിക്കപ്പെട്ട കുട്ടികൾ അല്ലങ്കിൽ യുവാക്കൾ ഒക്കെയും നിരപരാധികൾ ഒന്നുമറിയാത്ത പാവങ്ങൾ എന്നു വരുത്തി തീർക്കാൻ ഒരു ശ്രമം ഈ പോസ്റ്റിലും അതിലെ കമന്റിലും ഒപ്പം ലിങ്കിലും കണ്ടു അഫ്സൽ ഗുരുവിനെ തൂക്കികൊന്നൊന്നുമില്ലല്ലോ ? പിടിക്കപ്പെട്ടവർ നിരപരാധികൾ ആണെങ്കിൽ നാളെ അത് തെളിയിക്കപ്പെടും, ഇസ്ലാമും അതുതന്നെ അല്ലെ പറയുന്നത് സത്യം ഒരിക്കലും മൂടിവയ്ക്കാൻ സാധില്ല എന്ന്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ പുറം ലോകം അറിഞ്ഞില്ലെ......

    ReplyDelete
  9. കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കള്ളപ്പണവും കള്ളനോട്ടും എത്തപ്പെടുന്നതും വിതരണം ചെയ്യപ്പെടുന്നതും ? കുഴൽ പണക്കേസ്സിൽ അറസ്റ്റിലാകുന്നവർ ഏത് യുവാക്കൾ ആണ് പണം സമ്പാദിക്കൻ ഏത് വഴിയും കുട്ടികൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉറവിടം തിരയാൻ മാതാപിതാക്കൾ തയ്യാറാവത്തതാണ് ഇവരെ ഭീകരവാദത്തിന്റെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്, കഴിഞ്ഞദിവസം പാക്കിസ്ഥാനിൽ ഉണ്ടായ സ്പോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ മതവുമായി അടുത്ത് നിൽക്കുന്നവർ ആയിരുന്നു ഇത്തരം അധമ പ്രവർത്തികളെ മതപരമായ ധീരകൃത്യങ്ങളായി അറിയാതയോ അറിഞ്ഞോ വിവക്ഷിക്കുന്നു അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതാത് മതസ്ഥാപനങ്ങൾക്കാണ്......

    ReplyDelete
  10. 23കാരനായ നിസാർ നിരപരാധി ആണെങ്കിൽ അദ്ദേഹം തീർച്ചയായും ശിക്ഷിക്കപ്പെടില്ല..... എത്ര നിസ്സാർ മാര് ഡെൽഹിയിൽ ഉണ്ട് എന്തേ ഈ നിസാറിനെ മാത്രം തിരഞ്ഞുപിടിച്ചു.? വിശാലസാഹോദര്യത്തെ പേര് നോക്കി നിർവചിക്കരുത്, സ്വന്തം അസ്ഥിത്വത്തെ മാനിച്ചുള്ളതായിരിക്കണം.

    ReplyDelete
  11. മകന്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഉമ്മ അഅ്‌സംഗഡിലെ വീട്ടില്‍ തളര്‍ന്നുകിടപ്പാണ്‌. അവിടെ ആരും ശരിയാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്‌ സാഖിബിന്റെ അനുജന്‍ ശാരിഖ്‌ പറഞ്ഞു

    എല്ലാ ഉമ്മമാരും ഇങ്ങനെതന്നയാ രചനെ, നിങ്ങൾ ഒരു കൊലക്കേസ്സിൽ പ്രതി ആയാലും മുകളിലെ വാർത്തതന്നെയാവും സംഭവിക്കുക. ആസ്പോടനത്തിൽ മരിച്ചവരുടെ അമ്മമാരെകുറിച്ച്കൂടെ ഒന്നാലോചിച്ചുനോക്കു!

    ReplyDelete
  12. രജനയുടെ പോസ്‌റ്റുമായി ബന്ധപ്പെട്ട്‌ അരൂപികള്‍ കത്തിക്കയറുന്നുണ്ട്‌. അഭിപ്രായം പറയുമ്പോള്‍ അനോണികളാവാതെ പേരു വെളിപ്പെടുത്തിയാല്‍ നേര്‍ക്കുനേരെ സംസാരിക്കുന്ന ഒരു സുഖം കിട്ടും.
    ഇപ്പോള്‍ പിടിക്കപ്പെട്ടവരാരും നിരപരാധികളാണെന്ന അഭിപ്രായം രജനയ്‌ക്കില്ല. എല്ലാം സംശയങ്ങള്‍ മാത്രം. ഒരു പ്രത്യേക മതക്കാരായതു കൊണ്ട്‌ അവരെല്ലാം നിരപരാധികളാണെന്ന ധാരണയെനിക്കില്ല. എന്നാല്‍, ഒരു പ്രത്യേക മതക്കാരെല്ലാം ഭീകരന്മാരാണെന്ന ധാരണയും തിരുത്തണം. ഇന്ത്യാ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാക്കിയതാര്‌? കൂടുതല്‍ കൊല്ലപ്പെട്ടതാര്‌..? സര്‍ക്കാരിന്റെ കൈയില്‍ കണക്കുകളുണ്ട്‌. എടുത്ത പരിശോധിച്ച്‌ നോക്കിയാല്‍ സംഘപരിവാരത്തിന്റെ നേര്‍ക്കാണത്‌ വിരല്‍ ചൂണ്ടുന്നത്‌.
    ഗുജറാത്ത്‌ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ തെളിഞ്ഞല്ലോ എന്ന്‌ ഒരു അനോണി അഭിപ്രായപ്പെടുന്നുണ്ട്‌. എങ്ങനെ തെളിഞ്ഞു... നിരവധി മാധ്യമങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബ്ലോഗര്‍മാരുടെയുമൊക്കെ നിരന്തര ഇടപെടലുകള്‍ കൊണ്ട്‌. അത്‌ കൊണ്ട്‌ കണ്ടുനില്‍ക്കുന്നതിനു പകരം ഇടപെടുകയാണ്‌ രജന. സത്യം പുലരട്ടെ, അത്‌ തന്നെയാണ്‌ രജനയുടെയും ആഗ്രഹം.
    ജൂലൈ 26നാണ്‌ അഹ്‌്‌മദാബാദ്‌ സ്‌ഫോടനം നടന്നത്‌. അന്ന്‌ സാഖിബ്‌ പരീക്ഷാ ഹാളില്‍ ആയിരുന്നു എന്നാണ്‌ രേഖകള്‍ പറയുന്നത്‌. ജൂലൈ 12നും 13നും അഹ്‌്‌മദാബാദില്‍ സാഖിബ്‌ പോയി എന്ന്‌ അനോണി പറയുന്നു. അത്‌ പോലിസിന്റെ വാദം. തെളിവില്ല. അതേ സമയം അഹ്‌്‌മദാബാദിലും സൂറത്തിലും 50ഓളം ബോംബുകള്‍ വെക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി, കാറുകള്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പാടാക്കിക്കൊടുത്തു, അതിനിടയില്‍ കൃത്യമായി പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്‌തു; വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്‌ അനോണീ... താന്‍ തന്നെ ഏര്‍പ്പാടാക്കിയ ബോംബ്‌ പൊട്ടുമ്പോള്‍ പരീക്ഷാ ഹാളില്‍ ശാന്തമായിരുന്ന്‌ പരീക്ഷ എഴുതാന്‍ സാധിക്കുമോ... എങ്കില്‍ സാഖിബ്‌ ഒരു കൊടുംഭീകരന്‍ തന്നെയാവും.
    നിസാര്‍ നിരപരാധിയാണെങ്കില്‍ ശിക്ഷിക്കപ്പെടില്ല എന്ന്‌ മറ്റൊരു അനോണി പറയുന്നു......കുറെക്കാലം ജയിലിലിട്ട്‌ പീഡിപ്പിച്ച്‌ അവന്റെ ജീവിതം തുലച്ച്‌ ഒടുക്കം നിരപരാധിയെന്ന്‌ പറഞ്ഞ്‌ വിട്ടയക്കമ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി ചോദിച്ച പോലെ എന്റെ നഷ്ടപ്പെട്ട ഒമ്പത്‌ വര്‍ഷം ആര്‌ തരുമെന്ന്‌ നിസാറും സാഖിബുമൊക്കെ ചോദിക്കേണ്ടി വരില്ലേ.....
    എന്തു കൊണ്ട്‌ ഇസ്‌്‌ലാമിനെയും മുസ്‌്‌ലിംകളെയും മാത്രം ഭീകരര്‍ എന്ന ചാപ്പ കുത്തുന്നു... അതു തന്നെയാണ്‌ രജനയുടെയും സംശയം...... ആഗസ്‌ത്‌ 24ന്‌ ബോംബ്‌ നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മരിച്ചത്‌ നമ്മളൊക്കെ പത്രങ്ങളിലൂടെ വായിച്ചതാണ്‌. അപ്പോള്‍ ബോംബ്‌ നിര്‍മിക്കാന്‍ മുസ്‌്‌ലിംകള്‍ക്ക്‌ മാത്രമല്ല അറിയാവുന്നത്‌ എന്ന്‌ വ്യക്തം. എങ്കില്‍ എന്ത്‌ കൊണ്ട്‌ ബോംബ്‌ പൊട്ടിയതിന്റെ അന്ന്‌ തന്നെ പോലിസ്‌ ഇന്ത്യന്‍ മുജാഹിദീന്‍, സിമി എന്നൊക്കെ വിളിച്ചുപറയുന്നു. സംഭവം നടന്ന്‌ മണിക്കൂറിനകം പ്രതികളെ കണ്ടെത്തുന്ന പോലിസിന്റെ കാര്യക്ഷമതയെന്തേ അത്‌ തടയുന്നതില്‍ കാണാനാവുന്നില്ല.
    ഇപ്പോള്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ജയ്‌പൂരിലെയും ഗുജറാത്തിലെയും ഡല്‍ഹിയിലെയും പോലിസ്‌ ചൂണ്ടിക്കാട്ടുന്നത്‌ വ്യത്യസ്‌ത സൂത്രധാരന്മാരെയാണ്‌.. എന്ത്‌ കൊണ്ട്‌? ഇങ്ങനെ സൂത്രധാരന്മാരെയുണ്ടാക്കുന്നതിനു പിന്നില്‍ വേറെ വല്ല സൂത്രധാരന്മാരുമുണ്ടോ... രജന സ്വാഭാവികമായും സംശയിക്കുന്നു.
    കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാലപ്പണം വരുന്നതാര്‍ക്ക്‌... അന്വേഷിക്കട്ടെ പോലിസ്‌. ഇടയ്‌ക്ക ഒരു 14000 കോടി ഹവാലയുടെ കഥ കേട്ടിരുന്നു. ഒടുക്കം ഒരു അമുസ്‌്‌ലിമിന്റെ പേര്‌ ഉയര്‍ന്നു വന്നപ്പോഴേക്കും അന്വേഷണം നിലച്ചു. എന്ത്‌ കൊണ്ട്‌... കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശസഹായം ലഭിക്കുന്നതാര്‍ക്ക്‌. മാതാ അമൃതാനന്ദമയിക്ക്‌ എന്ന്‌ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. പിന്നെ കെ.പി യോഹന്നാനും. മൂന്നും നാലും സ്ഥാനങ്ങളിലൊന്നും മുസ്‌്‌ലിംകളില്ല. എന്നിട്ടും വിദേശ പണം, ഹവാല ആരോപണങ്ങള്‍ മുസ്‌്‌ലിംകളുടെ നേര്‍ക്ക്‌. എന്ത്‌ കൊണ്ട്‌? അരൂപികള്‍ മറുപടി പറയണം.
    ഈയിടെ എറണാകുളത്തും വയനാട്ടിലുമൊക്കെ ബോംബ്‌ പൊട്ടുമെന്ന ഭീഷണി ഉയര്‍ന്നു. ഭീഷണി ഉയര്‍ത്തിയതിന്റെ പേരില്‍ ഒരു ഹിന്ദുവിനെയും മുസ്‌്‌ലിമിനെയും രണ്ട്‌ വ്യത്യസ്‌ത സ്ഥലങ്ങളില്‍ പിടികൂടി. മുസ്‌്‌ലിം റിമാന്റില്‍, ഹിന്ദുവിനെ വെറുതെ വിട്ടു... എന്തോ മുന്‍ധാരണ അധികാരികള്‍ക്കുണ്ട്‌ എന്ന്‌ സംശയം തോന്നിയാല്‍ കുറ്റപ്പെടുത്താനാവുമോ...
    കുറ്റവാളികളാരായാലും ശിക്ഷിക്കപ്പെടണം, സ്‌ഫോടനത്തിനിരകാളായവരുടെ അമ്മമാരുടെ കരച്ചില്‍ പരിഗണിക്കുമ്പോള്‍ അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അമ്മമാരുടെ കരച്ചിലും നാം കേള്‍ക്കണം. അമ്മമാരുടെ കരച്ചിലുയരാത്ത ഒരു നല്ല ഇന്ത്യയുണ്ടാവണം എന്നാണ്‌ രജനയുടെയും പ്രാര്‍ഥന.

    ReplyDelete
  13. Aaayiram kuttavaalikal rakshappettaalum oru niraparadhiyum shikshikkappedaruthu.
    niyamam mannankatta
    Ethrayaayalum Satyam oru naal maraneekki purathu varum athinu munpe niraparaadikal shikshikkappettittundaavum
    ithu thanneyaayirunnu Ma'daniyudeyum avastaha

    ReplyDelete
  14. RAJANA told every thing beutifully and boldly. Congrats!!

    ReplyDelete

നിങ്ങള്‍ പറയൂ...