Monday, September 22, 2008

ശര്‍മയ്‌ക്ക്‌ വെടിയേറ്റത്‌ എവിടെ? കള്ളം പറയാത്ത ചിത്രം

ന്യൂഡല്‍ഹി: ജാമിഅ നഗര്‍ ഏറ്റുമുട്ടലില്‍ ഏറ്റുമുട്ടല്‍ വീരന്‍ മോഹന്‍ചന്ദ്‌ ശര്‍മ മരിച്ചത്‌ ആരുടെ വെടിയേറ്റ്‌? കുര്‍ത്ത ധരിച്ച്‌ സ്വകാര്യ കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന തീവ്രവാദികള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടിയ ശര്‍മയെ വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവെച്ചന്ന പോലിസ്‌ഭാഷ്യത്തെ അപ്പാടെ പൊളിച്ചുകളയുന്നതാണ്‌ പോലിസ്‌ തന്നെ പുറത്തുവിട്ട ഈ ചിത്രം.
വെടിയേറ്റ ശര്‍മയെ സഹപ്രവര്‍ത്തകര്‍ താങ്ങി നടത്തി പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ ചിത്രത്തില്‍. എന്നാല്‍, ശര്‍മയുടെ മുന്‍ഭാഗത്തെവിടെയും വെടിയേറ്റിട്ടില്ലെന്ന്‌ ചിത്രത്തില്‍ നിന്നു വ്യക്തമാവും. വാതില്‍ തുറന്ന്‌ പെട്ടെന്ന്‌ വെടിവച്ചാല്‍ മുന്‍വശത്തായിരിക്കും വെടിയേല്‍ക്കുക. വെളുത്ത ഷര്‍ട്ട്‌ ധരിച്ച ശര്‍മയുടെ മുന്‍വശത്ത്‌ വെടിയേറ്റതിന്റെ അടയാളമോ ചോരപ്പാടുകളോ ഇല്ല. അതേസമയം, ശര്‍മയുടെ ഇടതുകൈ താങ്ങുന്ന സഹായിയുടെ ഷര്‍ട്ടില്‍ പുരണ്ട ചോരക്കറയില്‍ നിന്നു വ്യക്തമാവുന്നത്‌ ശര്‍മയ്‌ക്കു പിറകില്‍ നിന്നു ചോരയൊലിക്കുന്നുണ്ടെന്നാണ്‌. അങ്ങനെയെങ്കില്‍ ശര്‍മയ്‌ക്ക്‌ പിന്നില്‍നിന്നായിരിക്കും വെടിയേറ്റത്‌. അതു സഹപ്രവര്‍ത്തകരുടെ തോക്കില്‍ നിന്നുതന്നെയായിരിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും ശര്‍മയുടെ പിന്നിലുണ്ടായിരുന്നില്ല.
പോലിസ്‌ പറയുന്നതുപോലെ ശര്‍മ കുര്‍ത്തയല്ല ധരിച്ചിരിക്കുന്നത്‌. കടും നീലനിറത്തിലുള്ള പാന്റ്‌സും വെളുത്ത ഷര്‍ട്ടുമാണ്‌. പോലിസിലെ കുടിപ്പകയാവാം ശര്‍മയുടെ മരണത്തിനും പിന്നിലെന്ന സംശയം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിനു നേതൃത്വം നല്‍കുന്ന കര്‍ണാല്‍സിങും ശര്‍മയുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ലെന്നും ചില മാഫിയാസംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ഇടഞ്ഞിരുന്നതായും റിപോര്‍ട്ടുണ്ട്‌. 

തേജസ്‌: 22-09-08 

13 comments:

  1. ഈ ഫോട്ടോ ഞാന്‍ എന്റെ ബ്ലോഗില്‍ വയ്ക്കുന്നുണ്ട്[കടപ്പാട് വയ്ക്കാം] എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കില്‍ [shabeeribm@gmail.com] ഒരു email അയച്ചാല്‍ മതി ഞാന്‍ ബ്ലോഗില്‍ നിന്നു എടുത്തു മാറ്റി കൊള്ളാം

    ReplyDelete
  2. ഇപ്പോള്‍ നടന്നതും ഇനി നടക്കാന്‍ പോകുന്നതുമായ എല്ലാ ഭീകരാക്രമണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നമ്മുടെ പോലീസിനറിയാം. ഈയൊരു മിഥ്യാ ധാരണക്ക് നിറം നല്‍കലാന്‍ നിരപരാധികളുടെ കൊലപാതകവും, അതിന്‍റെ ശബ്ദവും വെളിച്ചവും ആകാം ചില പോലീസ് രക്തവും. ഫലം നമ്മള്‍ സുരക്ഷിതരാണെന്നുള്ല ബോധം നമ്മില്‍ നിര്ബന്ധിതമായി അടിച്ചേല്‍പ്പിക്കപ്പെടുമ്പോഴും യഥാര്‍ത്ത കുറ്റവാളി കൂടുതല്‍ വല മെനയുകയാവും... ഒരു ചെറു പുഞ്ചിരിയോടെ.

    ReplyDelete
  3. ശരിയാ.. കള്ളം പറയാത്ത ചിത്രം... ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ (ഇതിനു മുന്‍പും) എല്ലാവരും പോലീസ് കസ്റ്റഡിയില്‍ തന്നെ... എന്നിട്ടും ഇത്തരം ദുരന്തങ്ങള്‍ തുടരുന്നു.... ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്; യഥാര്‍ഥ കുറ്റവാളികള്‍ ഇവയെല്ലാം നോക്കി ച്ചിരിക്കുന്നുണ്ടാവും... പാവങ്ങള്‍ പിടിയിലുമാവുന്നു. 24 വയസ്സുകാരന്‍ ഈ കൊടും ഭീകരുടെ നേതാവാണു പോലും.... 17 വയസ്സുകാരന്‍ അവരുടെ സഹായിയും... സംശയത്തിനു ഒരിടയും പാടില്ല.. നാം വിശ്വസിക്കുക.... വിരലിലെണ്ണാവുന്ന ഇത്തരം ദേശദ്രോഹികളെ തുടച്ചുനീക്കാന്‍ നമ്മുടെ സുരക്ഷാ സേനക്ക് സാധിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തേണ്ടതു തന്നെ. മുന്ധാരണകള്‍ മാറ്റിവെച്ച് അന്വേഷണം നടക്കുമെന്നും സത്യം പുറത്തുവരുമെന്നും യഥാര്‍ഥ കുറ്റവാളികല്‍ (ആരായാലും) പിടിക്കപ്പെടട്ടെ.. എന്നും നമുക്ക് അശിക്കാം...

    ReplyDelete
  4. എടോ, നാലു സ്ഥലത്താണ് വെടി കൊണ്ടത്. തോളത്തും കയ്യിലും വയറിലും . വയറിൽ ആ ഷർട്ടിൽ ഒരു തുളയില്ലേയെന്ന് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ? ഈ വെടി കൊണ്ടാൽ ഉടനേ ഇങ്ങിനെ അവിടെ രക്തം ചീറ്റുമെന്നുള്ളത് ഹിന്ദി സിനിമയിലാണ് മിസ്റ്റർ. അല്ലാതെ ഗൺ ഷോട്ട് വൂണ്ട് എന്താണെന്ന് പോലും അറിയാത്ത വിഡ്ഡികൾ ഇതല്ല ഇതിന്റെ അപ്പറവും തെളിവ് നിരത്തും. ഇതുപോലെയുള്ള വിഡ്ഡിത്തങ്ങളാണ് തീവ്രവാദവും ഫാസിസവും വളർത്തുന്നത്. കഷ്ടം!

    പോലീസിനു തന്നെ ഒക്കെ പറ്റിക്കണമെങ്കിൽ ഈ ചിത്രം ഒരു ഫോട്ടോഷോപ്പിൽ വെച്ച് അങ്ങ് രക്തം വാർന്ന് ഒലിപ്പിക്കാമായിരുന്നു. ഓരോ വിഡ്ഡിത്തം വിളമ്പാൻ ഇരിക്കുന്നു ഓരോ വിഡ്ഡികൾ

    ReplyDelete
  5. തോക്ക് കൊണ്ട് കൊന്നും കൊല്ലവിളിച്ചവര്‍ക്കൊക്കെ തന്നെയാകുമലോ ഇതിനെ പറ്റി കൂടുതല്‍ അറിയുന്നത്..അല്ലേ അനോണീ...നാലു സ്ഥലത്തല്ല രണ്ട് സ്ഥലത്താണ് വെടി കൊണ്ടത്.....ഈ ലോകത്ത് പോലീസിനു മാത്രമലേ ഫോട്ടോഷോപ്പ് അറിയൂ‍...അവരതില്‍ പണിതു കുറേ ചോര വാര്‍ന്നൊലിപ്പിക്കുന്ന ഫോട്ടൊ കാണിച്ചാല്‍ അതു മുഴുവന്‍ വിഴുങ്ങാന്‍ മാത്രം വിഡികള്‍ തന്നെ പോലെയല്ല എല്ലാവരും.മുകളില്‍ അഞാതന്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഒന്നു പോയി നോക്കടോ

    ReplyDelete
  6. അനോണി പറഞ്ഞതിന്റെ അടിയില്‍ ഒരൊപ്പ്.
    ബ്ലോഗ്ഗിലെ സിമിക്കരായ ജോക്കര്‍, അഞാതന്‍ തുടങ്ങിയ പടുവിഡ്ഡികള്‍ ഇതുമായി വര്‍ഗ്ഗിയ വിഷം ചീറ്റാന്‍ തുട്ങ്ങി.

    ReplyDelete
  7. കാഴ്ചവട്ടം, കാണുന്നതെല്ലാം അപ്പാടെ വിശ്വസിക്കാനല്ലല്ലോ മനുഷ്യനു വിശേഷബുദ്ധി എന്നൊരു സംഭവം തന്നിരിക്കുന്നത്? കാണേണ്ടതു കാണണം അതിനാവണം കാഴ്ച.

    "24 വയസ്സുകാരന്‍ ഈ കൊടും ഭീകരുടെ നേതാവാണു പോലും..."

    ഡല്‍ഹി പോലീസ് തെരയുന്ന കുറ്റവാളികളുടെ പട്ടികയില്‍ പെട്ടതാണ് പിടികൂടപ്പെട്ടവരില്‍ ഒരു നിഷ്കളങ്കന്‍
    അതൊക്കെ നോക്കാന്‍ ആര്‍ക്കു നേരം? ഇന്ത്യന്‍ ഇന്റലിജെന്റ്സെന്നാല്‍ തെരഞ്ഞു പിടിച്ചു കൊല്ലാന്‍ നടക്കുകയല്ലേ നിരപരാധികളെ.

    ReplyDelete
  8. ഒരു മുറിവില്‍ നിന്നും ചോര ചീറ്റി..അതൊരു മിസൈല്‍ വൂണ്ടായിരുന്നു..അതാണു കൂടെയുള്ള ആളുടെ ഷര്‍ട്ടില്‍ കാണുന്നത്.ബാക്കി മൂന്നും ഷോട്ട് വൂണ്ടും...

    ReplyDelete
  9. ഷര്‍ട്ടിലെ തുളയില്‍ കാണുന്നതു ഇന്നര്‍ വെയര്‍ ആണല്ലൊ അനോണീ...ഷര്‍ട്ട് തുളച്ച് ബനിയന്‍ തുളക്കാതെ പോണ ആ വിദ്യ ഒന്നു പറഞു തരാമോ?
    വല്ല്യ ഷോട്ട് വൂണ്ടിനെ പ്പറ്റിയൊക്കെ വിവരമുള്ള ആളല്ലേ...

    ReplyDelete
  10. ഫോട്ടോഷോപ്പും വൂണ്ട്‌ ഷോട്ടുമൊക്കെ അവിടെയിരിക്കട്ടെ, വെടിയേറ്റത്‌ പിറകു വശത്താണെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനെക്കുറിച്ച്‌ ( ഇവിടെ നോക്കൂ) അനോണികള്‍ക്കെന്തെങ്കിലും പറയാനുണ്ടോ... ഇനി വെടി മുന്നില്‍ നിന്നേറ്റാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ പിന്നില്‍ നിന്നാണെന്നു തോന്നും എന്ന പുതിയ വല്ല തിയറിയുമുണ്ടോ...

    ReplyDelete
  11. http://www.ptinews.com/pti%5Cptisite.nsf/0/A99AE5AAA71F1468652574CC004E02CF?OpenDocument

    ReplyDelete
  12. From http://www.expressindia.com/latest-news/shootout-and-the-leadup-reconstructed/364557/

    Thursday: A commotion ensues in the first-floor office of Special Cell on Lodhi Road after Mohan Chand Sharma’s team gets conclusive evidence about whereabouts of suspects in September 13 serial blasts.

    2 am, Friday: The day’s operation in Jamia Nagar charted, Special Cell encounter cops, led by Sharma, retire for the day.

    7.30 am, Friday: A team goes on one last reconnaissance to give final touches to the plan. Inspector M C Sharma, then with his son (down with dengue) at Kalra Hospital in Moti Nagar, West Delhi, gets a call.

    He leaves for office immediately.

    10.10 am, Friday: Sharma leaves office in an Indica. His destination: Jamia Nagar, where his team is waiting for the go-ahead to bust the “terrorists”.

    10.30 am: Dressed in formals and posing as a Vodafone salesman, sub-inspector Dharmender knocks on the fourth-floor flat of L-18. From inside comes the yelp: “Kuchh nehin chaiye.” Dharmender peeps in and finds two men. He gives a missed call to Sharma: a signal to come up.

    Within minutes, Sharma sprints up with a team of six officers, while two others guard the building’s exit. “We barged in, with Sharma-sir leading us,” an officer with the team says. “We overpowered the two but there were more men — we had earlier failed to spot them.”

    The three men in the other room suddenly rush in and open fire at Sharma. As Sharma falls down, the bullet aimed at him hits Constable Balwant Rana.

    As the shootout goes on, Dharmendar and Constable Sandeep pull out Sharma, now bleeding heavily, and take him down. Propped on the two, Sharma limps some 50 steps to the gray Indica that takes him to Holy Family Hospital.

    11 am: NSG commandoes troop in — they were called by Joint Commissioner (Special Cell) Karnal Singh, after Sharma had informed him minutes before barging into L-18.

    By then the area is crawling with men in khaki.

    ReplyDelete

നിങ്ങള്‍ പറയൂ...